ആയഞ്ചേരി: ലോക ജലദിനംമാർച്ച് 22 ന് സമുചിതമായി ആചരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കാർഷിക കുളം ഉദ്ഘാടനം ആയഞ്ചേരിയിലും. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ കുളം ഉദ്ഘാടനം നിർവ്വഹിച്ചു.


വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അഷറഫ് വെള്ളിലാട്ട്, എ.ഇ ഗോകുൽ എസ്.ആർ (എം.ജി.എൻ.ആർ.ഇ .ജി.എസ്),ഓവർസിയർ മുജീബ് റഹ്മാൻ,പുരുഷോത്തമൻ, തൊഴിലുറപ്പ് തൊഴിലാളികൾ, മേറ്റുമാർ, പ്രദേശവാസികൾ പങ്കെടുത്തു.ഗ്രാമീണ മേഖലയിലെ കർഷകരുടെ കൃഷി ആവശ്യത്തിനുള്ള കുളം എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട പദ്ധതിയാണ് ഇത്.
Agricultural pond inaugurated at Ayanchery