വള്ളിക്കാട്: നാട്ടുകാരുടെ ഭീതി അവസാനിച്ചു. അക്രമകാരിയായ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ചോറോട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ വള്ളിക്കാടാണ് അക്രമകാരിയായ കാട്ടുപന്നിയെ വെടിവെച്ചു കൊന്നത്.


സർക്കാർ മാനദണ്ഡപ്രകാരം, ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശപ്രകാരവും ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ കൈവേലി നെടുവണ്ണൂർ അശോകനാണ് ലൈസൻസ് ഉള്ള തോക്ക് ഉപയോഗിച്ച് അക്രമകാരിയായ കാട്ടുപന്നിയെ വെടിവെച്ചു കൊന്നത്.
പന്നിയെ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുകയും ചെയ്തു.
A wild boar was shot