വടകര: വടകര നഗരസഭ ചെയർമാനായി സി.പി.ഐ അംഗം പി. സജീവ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവിലാണ് സജീവ്കുമാർ വിജയിച്ചത്. കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സി.വി പ്രദീശനായിരുന്നു സജീവ് കുമാറിന്റെ എതിർ സ്ഥാനാർഥി.


വടകര മുൻസിപ്പാലിറ്റിയിൽ 47 അംഗ കൗൺസിൽ ആണുള്ളത്. എൽഡിഎഫ് സ്ഥാനാർഥി 27 വോട്ടുകൾ നേടിയപ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥി പ്രതീശന് 11 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ബിജെപി, എസ്ഡിപിഐ അംഗങ്ങളുടെ വോട്ടുകൾ അസാധുവായി. ഇടതുമുന്നണിയിലെ ഘടകകക്ഷികളുമായുള്ള ധാരണ പ്രകാരമാണ് വൈസ് ചെയർമാൻ പദവി ഇപ്പോൾ സിപിഐക്ക് നൽകിയിരിക്കുന്നത്.മുൻ വൈസ് ചെയർമാൻ രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് ചെയർപേഴ്സൺ കെ പി ബിന്ദു പറഞ്ഞു.
ഓരോ വർഷത്തെ ഇടവേളയിൽ ഓരോ ഘടകകക്ഷികൾക്ക് അവസരം നൽകുകയാണ് ഉദ്ദേശമെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തന്നെ പുതിയ വൈസ് ചെയർമാന്റെ സത്യപ്രതിജ്ഞയും നടന്നു. നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദുവാണ് സജീവ് കുമാറിന് സത്യ വാചകം ചൊല്ലിക്കൊടുത്തത്. സിപിഐ വടകര മണ്ഡലം സെക്രട്ടറിയേറ്റ് അംഗമാണ് പി. സജീവ് കുമാർ.
Vadakara Municipal Council Vice Chairman P. Sajeev Kumar was elected