മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്ത് ബജറ്റിന് അംഗീകാരം. ഗ്രാമ പഞ്ചായത്തിന്റെ 2023 - 24 വർഷത്തെ 47 കോടി 88 ലക്ഷത്തി 34 ആയിരം രൂപയുടെ ബജറ്റ് അംഗീകരിച്ചു. ലൈഫ് ഭവന പദ്ധതി, കാർഷിക മേഖല, തൊഴിൽ സംരംഭങ്ങൾ എന്നിവയ്ക്കാണ് ബജറ്റിൽ പ്രധാന്യം നൽകിയിരിക്കുന്നത്.


ഗ്രാമ പഞ്ചായത്തിലെ തകർന്ന് പോയ എല്ലാ പ്രധാനപ്പെട്ട റോഡുകളും ഗതാഗത യോഗ്യമാക്കുന്നതിനും ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം നിർമ്മാണം, ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ നിർമ്മാണം ജെൻഡർ പാർക്ക് നിർമ്മാണം, എം.സി.എഫ് നിർമ്മാണം, ഫാം ടൂറിസം എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
വൈസ് പ്രസിഡന്റ് എം.ജയ പ്രഭ ബജറ്റ് അവതരിപ്പിച്ചു. പ്രസിസണ്ട് ടി.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. പി.എം.അഷറഫ്, ഷഹബത്ത് ജൂന, ഷൈനി വന്മൂര് മീത്തൽ , എം.കെ. പ്രമോദ്, എ.ശശിധരൻ സംസാരിച്ചു
Maniyur gram panchayat budget approved