വടകര: കൃഷിചെയ്യുന്നവർക്ക് വെള്ളം നനക്കാൻ ഇനി പ്രയാസമില്ല. 'തുള്ളി നന' പദ്ധതിയുമായി ഏറാമല പഞ്ചായത്തിലെ പതിനാലാം വാർഡിൽ പത്ത് കുടുബശ്രീ അംഗങ്ങൾക്ക് ട്രെയിനിങ്ങ് നൽകി. പുതിയ രീതിയിൽ കൃഷിയെപ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ട്രെയിനിങ്ങ് കൊണ്ട് ലക്ഷ്യമിടുന്നത്. ട്രെയിനിങ്ങ് ലഭിച്ചവരുടെ സേവനം മറ്റ് വാർഡുകളിലും ആവശ്യമാണെങ്കിൽ നൽകുമെന്നും വാർഡ് മെമ്പർ ഷുഹൈബ് കുന്നത്ത് പറഞ്ഞു.


പത്ത് സെന്റ് സ്ഥലത്ത് കൃഷി ചെയ്ത് പദ്ധതിക്ക് വാർഡിൽ തുടക്കം കുറിച്ചു. മഹിളാ കിസ്സാൻ ശാക്‌തീകരൻ പരിയോജന കോഴിക്കോട് നോർത്ത് ഫെഡറേഷനാണ് ട്രെയിനിങ്ങ് നൽകിയത്.ഏറാമലപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി പദ്ധതി ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു.
ദീപ.വി.കെ,പ്രജിഷ തുടങ്ങിയവർക്ലാസ്സ് എടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ടി.എൻ.റഫീഖ്,പുതിയെടുത്ത് കൃഷ്ണൻ,കുമാരൻ പുതിയെടുത്ത് കുമാരൻ,കോമത്ത് വിജയൻ,തരിപ്പയിൽ കുഞ്ഞബ്ദുള്ള,മിനി വിജയൻ സംസാരിച്ചു.
Training was given to ten Kutubashree members in the fourteenth ward of Eramala Panchayat