Featured

അഴിയൂർ ലഹരി കേസ്; മുസ്ലീം ലീഗ് റൂറൽ എസ്.പിക്ക് നിവേദനം നൽകി

News |
Mar 26, 2023 09:00 PM

അഴിയൂർ: അഴിയൂർ ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് റൂറൽ എസ്.പിക്ക് നിവേദനം നൽകി. ലഹരി മാഫിയ മയക്കുമരുന്നിനു അടിമയാക്കി,ലഹരി വിപണനത്തിനു കരുവാക്കിയ അഴിയൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം തരം വിദ്യാർത്ഥിനിയുമായി ബന്ധപ്പെട്ട കേസിൽ മാസങ്ങൾക്ക് ശേഷവും പോലീസ് അന്വേഷണം പൂർത്തിയാക്കിത്തതിൽ പ്രതിഷേധിച്ചാണ് നിവേദനം സമർപ്പിച്ചത്.

മുസ്ലിം ലീഗ് നേതൃത്വം കോഴിക്കോട് റൂറൽ എസ് പി ക്കാണ് നിവേദനം നൽകിയത്.കുട്ടിയും ബന്ധപ്പെട്ടവരും എല്ലാം അന്വേഷണവുമായി സഹകരിക്കുകയും ആവശ്യമായ വിവരങ്ങൾ പോലീസിന് നൽകുകയും ചെയ്തിട്ടും കേസന്വേഷണം നീണ്ടു പോകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഏറെ ദുരൂഹത നിലനിൽക്കുന്ന വിഷയത്തിൽ നിയമസഭയിൽ നടന്ന പരാമർശങ്ങൾ വസ്തുതാപരമല്ല.

പിഞ്ചു ബാലികയെയും കുടുംബത്തെയും വിദ്യാലയത്തെയും സമൂഹത്തെ മൊത്തത്തിലും ഗൗരവമായി ബാധിക്കുന്ന ഗുരുതര വിഷയത്തിൽ വ്യക്തത വരുത്തേണ്ടതും തുടർ നടപടികൾ ഉണ്ടാകേണ്ടതും അത്യാവശ്യമാണെന്ന് നിവേദനത്തിൽ അറിയിച്ചു.ജില്ലാ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി ടി ടി ഇസ്മായിൽ, ഖജാൻജി സൂപ്പി നരിക്കാട്ടേരി, വടകര മണ്ഡലം ജനറൽ സിക്രട്ടറി പി.പി ജാഫർ, അഴിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് യു.എ റഹീം, ജനറൽ സിക്രട്ടറി പി പി ഇസ്മായീൽ ചേർന്നാണ് കോഴിക്കോട് റൂറൽ എസ് പി കുപ്പു സ്വാമിക്ക് നിവേദനം നൽകിയത്.വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു നടത്തുന്ന അന്വേഷണം അന്തിമഘത്തിലാണെന്നും ഉടനെ തന്നെ വിശദമായ അന്വേഷണ റിപ്പോർട്ട് പറത്തുവിടുമെന്നും എസ് പി നിവേദക സംഘത്തെ അറിയിച്ചു.

The Muslim League submitted a petition to the Rural SP in the Azhiyur intoxication case

Next TV

Top Stories










News Roundup