നാദാപുരം: കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 1675045രൂപ വർദ്ധിച്ചിട്ടും 100% നികുതി 1597000 രൂപ (ഒരു കോടി അമ്പത്തിയൊമ്പത് ലക്ഷത്തിതൊണ്ണൂറ്റിയേയായിരം)രൂപ നികുതി പിരിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് ചരിത്ര നേട്ടം കൈവരിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ തുക പിരിച്ചെടുക്കേണ്ട മൂന്നാമത്തെ ഗ്രാമപഞ്ചായത്താണ് നാദാപുരം ഗ്രാമ പഞ്ചായത്ത് .


ഒളവണ്ണ ,താമരശ്ശേരി എന്നീ പഞ്ചായത്തുകാളണ് നികുതി വരുമാനത്തിൽ നാദാപുരത്തിന് മുൻപിൽ ഉള്ളത് .ശരാശരി 50 ലക്ഷം രൂപ നികുതി പിരിക്കുന്ന പഞ്ചായത്തുകൾക്കുള്ള ഫീൽഡ് സ്റ്റാഫുകൾ തന്നെയാണ് ഒന്നരക്കോടിക്ക് മുകളിൽ പിരിക്കാനുള്ള നാദാപുരം ഗ്രാമപഞ്ചായത്തിലും ഉള്ളത്. മാർച്ച് 31 തീയതി രാത്രി 11 മണിയോടെയാണ് നാദാപുരം ഗ്രാമപഞ്ചായത്ത് 100% നികുതി പിരിവ് നേട്ടം കൈവരിച്ചത്.
നികുതി പിരിവിന് സഹായിച്ച ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ കുടുംബശ്രീ പ്രവർത്തകർ വാർഡ് കൺവീനർമാർ സന്നദ്ധ പ്രവർത്തകർ എന്നിവർക്കൊപ്പം നല്ലവരായ നാദാപുത്തെ നികുതിദായകർക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി സെക്രട്ടറി ടി ഷാഹുൽ ഹമീദ് എന്നിവർ നന്ദി പറഞ്ഞു.
Nadapuram gram panchayat with historic achievement in tax collection