നാദാപുരം: ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംഗ് നടത്തിയ ഇയ്യംകോട് രണ്ടാം വാർഡിലെ ഒതയോത്ത് പെരുവാങ്കണ്ടി റോഡിന്റെ ഉദ്ഘാടനം പ്രസിഡന്റ് വി വി മുഹമ്മദലി നിർവ്വഹിച്ചു . വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ അധ്യക്ഷത വഹിച്ചു .


വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി , അബ്ദുല്ല മഠത്തിൽ ഹാജി , അബു ഹാജി കാപ്പാറോട്ട് , കണാരൻ ഒതയോത്ത് , ടി വി മുഹമ്മദ് , പി കെ റഫീഖ് ,കിഴക്കയിൽ അബ്ദുല്ല , കെ കെ അനിൽ,ഇ പി അമ്മദ ഹാജി , പി കെ ഹാരിസ് , പി കെ പോക്കർ , കെ എം സി അമ്മദ് ഹാജി , വി കെ ഫൈസൽ ,ഷാഹിദ് കിഴക്കയിൽ എന്നിവർ സംബന്ധിച്ചു .
Othayoth Peruwangandi Road was inaugurated