വടകര: വടകര റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷകൾക്ക് ഏർപ്പെടുത്തിയ യൂസേഴ്സ് ഫീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ മാർച്ച് നടത്തി.
ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ഓട്ടോ സെക്ഷന്റെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.
യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വേണു കക്കട്ടിൽ മാർച്ച് ഉദ്‌ഘാടനം ചെയ്തു. സാജിർ കാരാട്ട് അധ്യക്ഷത വഹിച്ചു. എം പി സുരേഷ് ബാബു, എം പ്രദീപൻ,വി രമേശൻ,തുടങ്ങിയവർ സംസാരിച്ചു.
Auto workers march to railway station