---
title: "മണിയൂർ ഗവ.ഹയർ സെക്കൻറി സ്കൂളിന് രണ്ട് കോടി രൂപ അനുവദിച്ചു"
english_title: "Maniyur Govt. Higher Secondary School has been allocated Rs.2 crores"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107114/maniyur-govt-higher-secondary-school-has-been-allocated-rs2-crores"
published_at: "2023-04-04T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c2e377c223_maniyoor_higher_secondary.jpg"
keywords: []
---

# മണിയൂർ ഗവ.ഹയർ സെക്കൻറി സ്കൂളിന് രണ്ട് കോടി രൂപ അനുവദിച്ചു

> **Lead Summary:** **വടകര:** വിദ്യാഭ്യാസ വകുപ്പിൽ നിന്നും മണിയൂർ ഗവ.ഹയർ സെക്കൻറി സ്കൂൾ കെട്ടിട നിർമ്മാണത്തിനായുള്ള രണ്ട് കോടി രൂപയുടെ അനുമതി ലഭിച്ചു.

## Article Content

**വടകര:** വിദ്യാഭ്യാസ വകുപ്പിൽ നിന്നും മണിയൂർ ഗവ.ഹയർ സെക്കൻറി സ്കൂൾ കെട്ടിട നിർമ്മാണത്തിനായുള്ള രണ്ട് കോടി രൂപയുടെ അനുമതി ലഭിച്ചു.

വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം വിദ്യാർത്ഥികൾ മണിയൂർ ഗവ.ഹയർ സെക്കൻറി സ്കൂളിൽ പഠനം നടത്തുന്നുണ്ട്. പഠന, കലാ, കായിക , ഗവേഷണ മേഖലകളിൽ,വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പശ്ചാത്തല സൗകര്യങൾ നൽകി ഭാവിയുടെ വാഗ്ദാനങ്ങൾ ആക്കി മാറ്റണം എന്നത് സംസ്ഥാന സർക്കാരിന്റെ നയമാണ്.

ഈ ഒരു പശ്ചാത്തലത്തിൽ മണിയൂർ ഗവ.ഹയർ സെക്കൻറി സ്കൂളിന് 2 കോടി രൂപ അനുവദിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്ക് നന്ദി രേഖപ്പെടുത്തുന്നതായും പൊതു വിദ്യാഭ്യാസ സംരക്ഷണം എന്ന എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം , മണിയൂർ ഗവ.ഹയർ സെക്കൻററി സ്കൂളിനെയും ഉന്നത നിലവാരത്തിലെത്തിക്കുമെന്നും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107114/maniyur-govt-higher-secondary-school-has-been-allocated-rs2-crores)