മണിയൂര്‍: ഗ്രാമപഞ്ചായത്തിലെ ചൊവ്വാപ്പുഴ ഇക്കോ ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു ടൂറിസം കേന്ദ്രമെങ്കിലും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായാണ് ഇക്കോ ടൂറിസത്തിന് അനുമതി ലഭിച്ചത്.


ചൊവ്വാപ്പുഴതീരത്തെ ഒമ്പതര ഏക്കര്‍ സ്ഥലത്താണ് ടൂറിസം പദ്ധതി നടപ്പാക്കുക. പദ്ധതിക്കായി 99,70,000 രൂപയുടെ ഭരണാനുമതിയായി. പ്രാഥമികമായി 50 ലക്ഷം രൂപ പദ്ധതിക്കായി അനുവദിക്കുകയും ചെയ്തു.
വടകര, കൊയിലാണ്ടി താലൂക്കുകളില്‍ ഡെസ്റ്റിനേഷന്‍ ചലഞ്ചിന് അംഗീകാരം ലഭിച്ച ഏക പഞ്ചായത്താണ് മണിയൂര്‍. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എൽ എ മുഖേനയാണ് ഡസ്റ്റിനേഷൻ ചലഞ്ചിന് പഞ്ചായത്ത് അപേക്ഷ നല്‍കിയത്.
Govt approves Chowwapuzha Eco Tourism project