അഴിയൂരില്‍ ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ വീടുകളില്‍നിന്ന് ചില്ല് മാലിന്യം ശേഖരണവും ആരംഭിച്ചു

അഴിയൂരില്‍ ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍  വീടുകളില്‍നിന്ന് ചില്ല് മാലിന്യം ശേഖരണവും ആരംഭിച്ചു
Nov 15, 2021 05:02 PM | By Rijil

അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ വീടുകളില്‍നിന്ന് ചില്ല് മാലിന്യം ശേഖരണം ആരംഭിച്ചു. ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ട് പോയി ആണ് ചില്ലുകള്‍ ശേഖരിക്കുന്നത്, 25 കിലോ ചാക്കില്‍ സൂക്ഷിച്ച ചില്ലിനു 50 രൂപയാണ് ഫീസ് ഈടാക്കുന്നത് ,കൂടുതല്‍ ചില്ല് മാലിന്യങ്ങളുള്ള വീടുകളില്‍ നിന്ന് കൂടുതല്‍ ഫീസ് വാങ്ങിക്കുന്നതാണ്.

രണ്ടാം വാര്‍ഡില്‍ നിന്നാണ് ശേഖരണം ആരംഭിച്ചത്, കോവിഡ് കാലത്ത് പാഴ്തുണികള്‍ വീടുകളില്‍ നിന്ന് ഹരിതകര്‍മ്മസേന ശേഖരിച്ച് ഈ അടുത്ത് സംസ്‌കരിച്ചിരുന്നു. ഇതുസംബന്ധിച്ച് പഞ്ചായത്തില്‍ ഹരിതകര്‍മസേന അംഗങ്ങളുടെ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ അധ്യക്ഷതവഹിച്ചു.

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ്, ഹരിത കര്‍മ്മ സേന ലീഡര്‍ എ ഷിനി എന്നിവര്‍ സംസംസാരിച്ചു.

മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും ചില്ല് മാലിന്യം ശേഖരിച്ച് എംസിഎഫില്‍ കൊണ്ടുവന്ന് വേര്‍തിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതാണ്. ഓരോ ഇനത്തിനും പ്രത്യേക വില ഈടാക്കി ചില്ല് മാലിന്യം കയറ്റി അയക്കുന്നതാണ്. മുഴുവന്‍ വീട്ടുകാരും സ്ഥാപനങ്ങളും ചില്ല് മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനക്ക് നല്‍കണമെന്ന് പഞ്ചായത്ത് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Haritha Karmasena activists in Azhiyur Collection of glass waste from households was also started

Next TV

Related Stories
സമര സംഗമം; കേരളത്തിന്റെ ആരോഗ്യ മേഖല മരണത്തിനു കീഴടങ്ങിയ സാഹചര്യമാണ് -അഡ്വ ഹാരിസ് ബീരാൻ എംപി

Jul 12, 2025 12:52 PM

സമര സംഗമം; കേരളത്തിന്റെ ആരോഗ്യ മേഖല മരണത്തിനു കീഴടങ്ങിയ സാഹചര്യമാണ് -അഡ്വ ഹാരിസ് ബീരാൻ എംപി

കേരളത്തിന്റെ ആരോഗ്യ മേഖല മരണത്തിനു കീഴടങ്ങിയ സാഹചര്യമാണെന്ന് അഡ്വ ഹാരിസ് ബീരാൻ എംപി...

Read More >>
ജനങ്ങൾ ദുരിതത്തിൽ; നാഷണൽ ഹൈവേ നിർമാണത്തിൽ നിന്ന് വഗാഡ് കമ്പനിയെ മാറ്റണം -വടകര മർച്ചന്റ്സ് അസോസിയേഷൻ

Jul 12, 2025 11:52 AM

ജനങ്ങൾ ദുരിതത്തിൽ; നാഷണൽ ഹൈവേ നിർമാണത്തിൽ നിന്ന് വഗാഡ് കമ്പനിയെ മാറ്റണം -വടകര മർച്ചന്റ്സ് അസോസിയേഷൻ

നാഷണൽ ഹൈവേ നിർമാണത്തിൽ നിന്ന് വഗാഡ് കമ്പനിയെ മാറ്റണം -വടകര മർച്ചന്റ്സ്...

Read More >>
നേർക്കാഴ്ച;  23 വർഷങ്ങൾ പിന്നിട്ട് കുടുംബശ്രീ സി ഡി എസ്, പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു

Jul 12, 2025 10:36 AM

നേർക്കാഴ്ച; 23 വർഷങ്ങൾ പിന്നിട്ട് കുടുംബശ്രീ സി ഡി എസ്, പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു

ടുംബശ്രീ സി ഡി എസ് നേർക്കാഴ്ച പ്രവർത്തന രൂപരേഖ പ്രകാശനം...

Read More >>
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
Top Stories

News Roundup

//Truevisionall