അഴിയൂർ: റമളാൻ റിലീഫ് - 23 പദ്ധതിയുടെ ഭാഗമായി തണൽമരം ചാരിറ്റി അഴിയൂരിൻ്റെ നേതൃത്വത്തിൽ എഴുപത് നിർധനർക്ക് പുതു വസ്ത്രം വിതരണം ചെയ്തു.


അഴിയൂർ പഞ്ചായത്തിലെ അനാഥർ, അഗതികൾ, സംരക്ഷണമില്ലാത്തവർ എന്നിവർക്കാണ് പെരുന്നാൾ വസ്ത്രം വിതരണം ചെയ്തത്. പദ്ധതിയുടെ ഭാഗമായി 200 കുടുംബങ്ങൾക്ക് ഭക്ഷണകിറ്റും നൽകിയിരുന്നു.
പെരുന്നാൾ വസ്ത്ര വിതരണത്തിൻ്റെ ഉദ്ഘടനം കോർഡിനേറ്റർ അലി എരിക്കിലിന് വിതരണത്തിനായി കൈമാറി രക്ഷാധികാരി ഷംസുദ്ദീൻ മനയിലും സിക്രട്ടറി സാലിം പുനത്തിലും നിർവ്വഹിച്ചു.
ട്രഷറർ റിഷാദ് സിവി, ഷാജിത് കൊട്ടാരത്തിൽ, നാസർ എൻഎൻപി, അഷറഫ് എം, ഗഫൂർ ടി എന്നിവർ സംബന്ധിച്ചു.
Under the leadership of Tanalmaram Charity Azhiyur, seventy poor people were distributed new clothes.