അഴിയൂർ : കുന്നത്ത് താഴെ വയലിലെ ജി പി പ്രകാശന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ വയലിൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നിക്ഷേപിച്ച് വയൽ നികത്താനുള്ള നീക്കം അഴിയൂർ മേഖല ഡിവൈഎഫ് ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു.


ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെയാണ് മൂന്നോളം മിനിലോറികളിലായി കോൺക്രീറ്റ് അവശിഷ്ടങ്ങൾ വയലിൽ തള്ളിയത്. റോഡ് വികസനത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ഭാഗത്ത് നിന്നും പൊളിച്ച കെട്ടിട അവശിഷ്ടങ്ങളാണ് വയലിൽ കൊണ്ടിട്ടത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഡി വെ എഫ് ഐ അഴിയൂർ മേഖല കമ്മിറ്റിയംഗം നിഷാദ് ചിക്കു , കോറോത്ത് റോഡ് പടിഞ്ഞാറ് യൂണിറ്റ് സെക്രട്ടറി റിയാൻ സി കെ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം പേരടങ്ങുന്ന സംഘം വണ്ടികൾ തടഞ്ഞു.
ഇതിന് മുമ്പും പല തവണയായി ഇതേ സ്ഥലത്ത് വയൽ നികത്തിയെന്നും, മുമ്പുണ്ടായിരുന്ന കുളം നികത്തിയതായും ഡി വൈ എഫ് ഐ നേതാക്കൾ ആരോപിച്ചു.
തുടർന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും, മൂന്ന് വാഹനങ്ങളും പിടിച്ചെടുക്കുകയും വയലിൽ കൊണ്ടിട്ട കോൺക്രീറ്റ് മാലിന്യം തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.
K L. 31. C947 റജിസ്ട്രേഡ് നമ്പർ ന്യൂ സ്റ്റാർ KL 58 G 2969നമ്പർ സോപാനം K L58 H 4026 നമ്പർ സ്റ്റാർ ഓഫ് ചൊക്ളി എന്നീ മൂന്ന് വാഹനങ്ങളാണ് പിടിച്ചെടുത്തത്.
DYFI stopped the lorries coming to Azhiyur to fill the fields with soil