കനാൽ തുറക്കുന്നില്ല വേനൽമഴ ചതിച്ചു; ചോറോട് കുടിവെള്ളത്തിനായ് നെട്ടോട്ടമോടുന്നു

കനാൽ തുറക്കുന്നില്ല വേനൽമഴ ചതിച്ചു; ചോറോട് കുടിവെള്ളത്തിനായ് നെട്ടോട്ടമോടുന്നു
Apr 27, 2023 11:56 AM | By Susmitha Surendran

ചോറോട്: ചോറോട് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ കുടിവെള്ള ക്ഷാമം രൂക്ഷമാകുകയാണ്. പ്രാദേശിക കുടിവെള്ള പദ്ധതികൾ പദ്ധതി കിണറുകളിൽ വെള്ളമില്ലാത്ത കാരണത്താൽ ദിവസങ്ങൾ കഴിഞ്ഞാണ് പമ്പ് ചെയ്യുന്നത്.

പലയിടങ്ങളിലും പരിസര പ്രദേശത്തെ കിണറുകളിലും വെള്ളം വറ്റുന്നു. ഇത് സംഘർഷങ്ങൾക്ക് കാരണവുമാകുകയാണ്. ഏകദേശ എല്ലാ കുടിവെള്ള പദ്ധതികളും കനാലിലെ വെള്ളത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.  ഈ പ്രാവശ്യം വെള്ളം തുറക്കുന്നതിന് ഏറെ വൈകി. മുമ്പ് ഫെബ്രുവരി അവസാനവാരം തുറക്കുകയും പിന്നീട് മാർച്ച് മാസത്തിൽ പത്ത് ദിവസത്തിലധികം തുറക്കാറുമുണ്ട്.

ഭൂരിഭാഗം സ്ഥലത്തും പൂർണ്ണമായും കോൺഗ്രീറ്റ് ചെയ്ത കനാലിൽ വെള്ളം തുറന്നാലും ദിവസങ്ങൾ കഴിഞ്ഞിട്ടും തൊട്ടടുത്ത ചില കിണറുകളിൽ വെള്ളം എത്താറില്ല. കുടിവെള്ളം ലഭിക്കുമെന്ന പ്രത്യാശയിലാണ് ജനകീയ ശുചീകരണ പരിപാടിക്ക് എല്ലാവരും കൈമെയ് മറന്ന് പണിയെടുത്തത്.

പാഞ്ചേരിക്കുന്ന്, മലോൽമുക്ക് കണിയാംകുന്ന് വൈക്കിലശ്ശേരിയിലെ കണ്ണാശ്ശേരികുന്ന്, മൊട്ടന്തറക്കുന്ന്, അങ്ങാടി മല, കുരിക്കിലാട്, ചേന്ദമംഗലത്തെ ആന്തിക്കുന്ന്, വള്ളിക്കാട് കോമള്ളികുന്ന് എന്നിവിടങ്ങളിൽ കുടിവെള്ള ക്ഷാമമാണ്. എഴുപത് കുടുംബങ്ങൾക്ക് വെള്ളമെത്തിക്കുന്ന പാഞ്ചേരി കുന്ന് പദ്ധതി മൂന്ന് ദിവസത്തിലൊരിക്കലാണ് പമ്പിംഗ് നടത്തുന്നത്.

നാല് ഭാഗങ്ങളായി തിരിച്ച് ആണ് വെള്ളം വിതരണം .  ആഴ്ചയിൽ ഒരു തവണ പോലും വീടുകൾക്ക് വെള്ളം ലഭിക്കുന്നില്ല. പദ്ധതി കിണറിന്റെ പരിസരങ്ങളിലെ കിണർ വറ്റിപ്പോയത് കാരണം പരിസരത്തെ അമ്പതോളം സ്ത്രീകൾ പമ്പിംഗ് തടഞ്ഞിരുന്നു.

ഇവിടങ്ങളിൽ കെ.എം.എസ്കെ. എന്ന സന്നദ്ധ സംഘടനയാണ് വെള്ളമെത്തിക്കുന്നത്. പഞ്ചായത്ത് കുടിവെള്ളം വിതരണം ആരംഭിച്ചിട്ടുണ്ട്.ജി പി.എസ് ഘടിപ്പിച്ച ഒരു വാഹനമാണ് കളക്ടർ അനുവദിച്ചത് . ഇത് രണ്ടോ മൂന്നോ വാർഡുകളിൽ മാത്രമാണ് ഒരു ദിവസമെത്തുന്നത്.

ജനങ്ങൾ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ്. ഉടൻ അഴിയൂർ ബ്രാഞ്ച് കനാൽ തുറന്ന് ക്ഷാമം പരിഹരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം . കനാൽ കോൺഗ്രീറ്റ് ചെയ്തതിനാൽ പലയിടങ്ങളിലും വെള്ളം എത്തുന്നില്ല  .  മുമ്പ് നിരവധി സ്ഥലങ്ങളിൽ വെള്ളം പുറത്തേക്ക് ഒഴുക്കുവാൻ വാൾവുകൾ ഉണ്ടായിരുന്നു.

The canal does not open The summer rains cheated; They rush to drink water from chorod

Next TV

Related Stories
 #UralungalSociety|ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’

Apr 30, 2024 10:11 PM

#UralungalSociety|ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’

സംസ്ഥാനത്ത് 20-ല്‍പ്പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയില്‍ രാജ്യത്തെ മുന്‍നിരനിര്‍മ്മാണസ്ഥാപനങ്ങളെക്കാള്‍...

Read More >>
#JournalistAssociation|പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം നാളെ

Apr 30, 2024 07:56 PM

#JournalistAssociation|പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം നാളെ

ഉച്ച തിരിഞ്ഞ് 2 30ന് ശാരീരിക വൈകല്യങ്ങളെ തോൽപ്പിച്ചു സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ശാരിക എ കെ ഉദ്ഘാടനം...

Read More >>
#drugcase|പോലീന്റെ കേസന്വേഷണത്തിലെ വീഴ്ച: രണ്ട് മയക്കുമരുന്നു കേസുകളിൽ യുവാക്കളെ കോടതി വെറുതെ വിട്ടു

Apr 30, 2024 06:09 PM

#drugcase|പോലീന്റെ കേസന്വേഷണത്തിലെ വീഴ്ച: രണ്ട് മയക്കുമരുന്നു കേസുകളിൽ യുവാക്കളെ കോടതി വെറുതെ വിട്ടു

ഇരു കേസുകളിലുമായി 13 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തിരുന്നു....

Read More >>
#cmhospital | കരുതൽ തണൽ : വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

Apr 30, 2024 02:55 PM

#cmhospital | കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

Apr 30, 2024 01:41 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
  #campaign|വിവാദങ്ങളിൽ പുകഞ്ഞ് ; എൽഡിഎഫ് സൈബർ ആക്രമണ ആരോപണങ്ങൾക്കെതിരെ പ്രചാരണത്തിനൊരുങ്ങി യുഡിഎഫ്

Apr 30, 2024 11:34 AM

#campaign|വിവാദങ്ങളിൽ പുകഞ്ഞ് ; എൽഡിഎഫ് സൈബർ ആക്രമണ ആരോപണങ്ങൾക്കെതിരെ പ്രചാരണത്തിനൊരുങ്ങി യുഡിഎഫ്

തിരഞ്ഞെടുപ്പിന് ശേഷവും സിപിഐഎം ആരോപണം തുടരുന്ന സാഹചര്യത്തിലാണ്...

Read More >>
Top Stories