മണിയൂർ: മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നാലുദിവസത്തെ എസ്പിസി സമ്മർ ക്യാമ്പ് ആരംഭിച്ചു. കായ്പോള സിനിമ ഫെയിം അനുനാഥ് ഉദ്ഘാടനം ചെയ്തു.


പയ്യോളി സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് അരുൺ മോഹൻ മുഖ്യാതിഥിയായി . ഗാർഡിയൻ എസ്പിസി പ്രസിഡൻറ് രാജീവ് മേമുണ്ട അധ്യക്ഷനായി .
സ്കൂൾ ഹെഡ്മിസ്ട്രസ് ലതിക ടി എൻ, പിടിഎ വൈസ് പ്രസിഡണ്ട് സുനിൽ മുതുവന സ്റ്റാഫ് സെക്രട്ടറി ഡോ ഷിംജിത്ത് എം , സ്കൂൾ എസ് ആർ ജി കൺവീനർ സുലോചന എം കെ എന്നിവർ സംസാരിച്ചു .
എസ്പിസി സി.പി.ഒ ബ്രിജേഷ് വി പി സ്വാഗതവും ,എ.സി.പി .ഒ ഷീബ ടി പി നന്ദിയും പറഞ്ഞു. ശേഷം ക്യാഡറ്റുകൾക്ക് ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബാബു കുന്നത്ത് ക്ലാസ് എടുത്തു.
വിവിധ ഗ്രൂപ്പ് ആക്റ്റിവിറ്റികളിലൂടെ "I am the solution " എന്ന മുദ്രാവാക്യമുയർത്തി മുന്നേറുന്ന ക്യാമ്പ് ഏപ്രിൽ 30ന് സമാപിക്കും.
Four days SPC summer camp started at Maniyur Govt Higher Secondary School