മണിയൂർ : കേരള സർക്കാർ വ്യാവസായിക പരിശീലന വകുപ്പിന്റെ 6.90 കോടി രൂപയുടെ ഗവൺമെൻറ് ഐടിഐ മണിയൂർ ശിലാസ്ഥാപന കർമ്മം വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.


വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിൽ മണിയൂർ ഗ്രാമപഞ്ചായത്തിൽ 2010 ൽ പ്രവർത്തനമാരംഭിച്ച ഗവൺമെൻറ് ഐടിഐ മണിയൂറിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ പോവുകയാണ്. മണിയൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ച ഒരേക്കർ 10 സെൻറ് സ്ഥലത്താണ് മൂന്നു നിലകളിലായി ഐടിഐ കെട്ടിടം ഉയരുന്നത്.
നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ ഐടിഐയിൽ , മൂന്ന് ട്രേഡുകളിലായി 128 ട്രെയിനുകൾക്ക് പരിശീലനം നൽകി വരുന്നുണ്ട്.സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ സ്ഥലപരിമിതികൾ വളരെയധികം പ്രയാസം അനുഭവിക്കുന്നുണ്ട്.
പുതിയ കെട്ടിടത്തിലേക്ക് മാറുന്ന മുറയ്ക്ക് നൂതന കോഴ്സുകൾ അനുവദിക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
Govt ITI Maniyur Foundation Stone Laying Ceremony; Education Minister V Sivankutty conducted