---
title: "വറ്റിവരണ്ട് പുഞ്ചത്തോട്; ചോറോട് കുടിവെള്ള ക്ഷാമം രൂക്ഷം പുഴകളും ജലാശയങ്ങളും വറ്റിവരണ്ടു"
english_title: "Due to the shortage of drinking water due to chorod, the rivers and water bodies have dried up"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113910/due-to-the-shortage-of-drinking-water-due-to-chorod-the-rivers-and-water-bodies-have-dried-up"
published_at: "2023-05-10T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645ba037cccdd_chorodpuzha.jpg"
keywords: []
---

# വറ്റിവരണ്ട് പുഞ്ചത്തോട്; ചോറോട് കുടിവെള്ള ക്ഷാമം രൂക്ഷം പുഴകളും ജലാശയങ്ങളും വറ്റിവരണ്ടു

> **Lead Summary:** **വടകര:** ചോറോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. പാഞ്ചേരിക്കുന്ന് കോളനി, കുരിക്കിലാട്, കണിയാംകുന്ന് കോളനി, കണ്ണാശ്ശേരിക്കുന്ന്, ചേന്ദമംഗലം, വൈക്കിലശ്ശേരി, കണ്യാറത്ത്മുക്ക്. പുതിയോട്ടിൽ താഴ, മൊട്ടന്തറ കുന്ന്, അങ്ങാടി മല എന്നിവിടങ്ങളിൽ കുടിവെള്ളത്തിനായ് നെട്ടോട്ടമോടുകയാണ്.

## Article Content

**വടകര:** ചോറോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. പാഞ്ചേരിക്കുന്ന് കോളനി, കുരിക്കിലാട്, കണിയാംകുന്ന് കോളനി, കണ്ണാശ്ശേരിക്കുന്ന്, ചേന്ദമംഗലം, വൈക്കിലശ്ശേരി, കണ്യാറത്ത്മുക്ക്. പുതിയോട്ടിൽ താഴ, മൊട്ടന്തറ കുന്ന്, അങ്ങാടി മല എന്നിവിടങ്ങളിൽ കുടിവെള്ളത്തിനായ് നെട്ടോട്ടമോടുകയാണ്.

കുടിവെള്ള പദ്ധതി കിണറുകൾ വറ്റുന്നത് കാരണം ആഴ്ച്ചയിൽ മാത്രമാണ് പമ്പിംഗ് നടക്കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ വക ലോറിയിൽ വെള്ളമെത്തിക്കുന്നുണ്ട്. ഇത് എല്ലായിടത്തും എത്തിക്കാൻ കഴിയുന്നില്ല . ഒന്നിടവിട്ട ദിവസങ്ങളിൽ ചോറോട് സർവ്വീസ് സഹകരണ ബേങ്ക് കുടിവെള്ളമെത്തിച്ചു നൽകുന്നു.

രണ്ട് മാസമായ് കോളനികളിൽ കെ.എം.എസ്.കെയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും സൗജന്യമായ് വെള്ളമെത്തിക്കുന്നു. കുരിക്കlലാട് ഭാഗത്ത് കനിവ്, ചോറോട് ഭാഗത്ത് സ്പാർക്ക് എന്നിങ്ങനെ പല സംഘടനകളും ജനങ്ങൾക്ക് വെള്ളമെത്തിക്കുകയാണ്.

നടക്കു താഴചോറോട് കനാൽ വറ്റിവരണ്ടിരിക്കുന്നു. അഴിയൂർ ബ്രാഞ്ച് കനാൽ തുറന്നിരുന്നെങ്കിൽ ഒരു പരിധി വരെ കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടുമായിരുന്നു.

പല ഭാഗങ്ങളിലും റോഡിലും വയലുകളിലും വേണ്ടാതെ ഒഴുക്കി വിട്ടു കൊണ്ടിരിക്കുമ്പോഴും സാങ്കേതികത്വങ്ങൾ പറഞ്ഞു കൊണ്ട് അഴിയൂർ ബ്രാഞ്ച് കനാൽ തുറക്കുന്നതിന് മടിക്കുകയാണ് അധികൃതർ. മാർച്ച് മാസമാവുമ്പോഴേക്കുംരണ്ട് തവണ കനാൽ തുറക്കാറുണ്ടായിരുന്നു. മെയ് മാസം പകുതിയായിട്ടും തുറക്കാതിരിക്കുന്നത് ദുരൂഹമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113910/due-to-the-shortage-of-drinking-water-due-to-chorod-the-rivers-and-water-bodies-have-dried-up)