വടകര: മാഹി റെയിൽവേ സ്റ്റേഷന് സമീപം നിർമ്മാണം പൂർത്തിയായ അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഓൺ ലൈനായി ഉദ്‌ഘാടനം ചെയ്‌തു.


കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആധുനികസൗകര്യങ്ങളോടെ 416.63 സ്ക്വയർമീറ്റർ വിസ്തൃതിയിൽ 98 ലക്ഷം രൂപ ചിലവിൽ ഭിന്ന ശേഷി സൗഹൃദമായാ മൂന്ന് നില കെട്ടിടം നിർമിച്ചത്.
1895 ൽ ആരംഭിച്ച ഈ രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ അഴിയൂർ, ഒഞ്ചിയം പഞ്ചായത്തുകൾ പൂർണമായും, ഏറാമല പഞ്ചായത്ത് ഭാഗീകമായും വരുന്നുണ്ട് .
ശിലാഫലകം അനാച്ഛാദനം അധ്യക്ഷക കെ കെ രമ എം എൽ എ നടത്തി. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത് , പി ബാബുരാജ്, പി ശ്രീധരൻ, പ്രദീപ് ചോമ്പാല, ഫിറോസ് കാളാണ്ടി, കെ വി രാജൻ,യു എ റഹീം ,കെ വി പ്രമോദ്, കെ.രവീന്ദ്രൻ , ശ്രീധരൻ കൈപ്പാട്ടിൽ, ,മുബാസ് കല്ലേരി, സാലിം പുനത്തിൽ,ഷുഹൈബ് കൈതാൽ , രജീഷ് കുമാർ കെ, .പി എം സുനിൽകുമാർ എന്നിവർ സംസാരിച്ചു. പടം -അഴിയൂര്‍ സബ്ബ് റജിസ്ട്രാര്‍ ഓഫീസ് കെട്ടിടം കെ.കെ.രമ എം.എല്‍.എ തുറന്നു കൊടുക്കുന്നു
Azhiyur sub registrar office building was inaugurated