അഴിയൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി ലാബ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനായി ഉദ്ഘാടനം ചെയ്‌തു. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഒരു കോടി രൂപ ചെലവഴിച്ച് ഇരു നിലകെട്ടിടം നിർമിച്ചത്.


പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ കെ.കെ.രമ എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു.
വിരമിക്കുന്ന അധ്യാപിക ടി എച്ച് ശോഭയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി ഗിരിജ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, ജില്ലാ പഞ്ചയാത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ എം വിമല, നിഷ പുത്തൻപുരയിൽ, രമ്യ കരോടി, പി ശ്രീധരൻ, കെ പി രവീന്ദ്രൻ, യു എ റഹീം, സിനത്ത് ബഷീർ, പ്രദീപ് ചോമ്പാല, കെ.എ സുരേന്ദ്രൻ, വി കെ നിസാർ, ബൈജു പൂഴിയിൽ, ശ്രീധരൻ കൈപ്പാട്ടിൽ,മുബാസ് കല്ലേരി, സാലിം പുനത്തിൽ,നവാസ് നെല്ലോളി ഷുഹൈബ് കൈതാൽ, ബിനു ജോർജ്, വിജയരാഘവൻ എന്നിവർ സംസാരിച്ചു.
Azhiyur Higher Secondary Lab Complex was dedicated to the nation