ഒഞ്ചിയം : (vatakaranews.in) കണ്ണൂക്കരയിൽ ബൈക്ക് അപകടത്തിൽ ജീവൻ പൊലിഞ്ഞ അഭിനവിന്റെ ഓർമ്മക്കായി ഒന്നാം ചരമവാർഷിക ദിനത്തിൽ ആർ.എം.പി യൂത്ത് അഞ്ചുമൂല യൂനിറ്റ് രക്തദാന ക്യാമ്പ് നടത്തി.അഭിനവിന്റെ പിതാവ് മാന്നാറത്ത് ജയചന്ദ്രൻ ആദ്യം രക്ത ദാനം നൽകി .


ബി ഡി കെ വടകരയുടയും മലബാർ കാൻസർ സെൻറർ രക്തബാങ്കിന്റെയും സഹകരണത്തോടെയാണ് തട്ടോളിക്കര ശ്രീനാരായണമഠം ഹാളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് .
ചോമ്പാല സി ഐ പി രാജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു മലബാർ കാൻസർ സെന്റർ രക്തബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു കുറുപ്പ് , ബി ഡി കെ വടകര രക്ഷാധികാരി വത്സരാജ് മണലാട്ട് ,അനുരാഗ് ബാബു, ദിവ്യ ,രാജേഷ് ശിവദാസൻ , അരുൺ വളയം, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു .
അഭിനവിന്റെ സ്മാരക സ്തൂപം ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും ക്യാമ്പ് സംഘടിപ്പിച്ചതിന് ബി ഡി കെ വടകരക്കും ആർ.എം.പി യൂത്ത് യൂണിറ്റിനും ബ്ലഡ് ബാങ്ക് നൽകുന്ന സർട്ടിഫിക്കറ്റുകൾ ഡോ. അഞ്ജു കുറുപ്പ് വിതരണം ചെയ്തു.
RMP Youth conducted blood donation camp in memory of Abhinav