ഓർക്കാട്ടേരി: ഓർക്കാട്ടേരി ഡ്രീംസ് റോഡ് നാടിന് സമർപ്പിച്ചു. ഏറാമല ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ (ഓർക്കാട്ടേരി സെൻട്രൽ ) വർഷങ്ങളായി ഗതാഗത പ്രശ്നമുണ്ടായിരുന്ന ഡ്രീംസ് റോഡ് നവീകരിച്ചു.


10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച് ടാറിങ് പ്രവൃത്തി പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി നിർവഹിച്ചു.
ഏറാമല ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ വാർഡ് മെമ്പറുമായ ജസീല വി.കെ അധ്യക്ഷത വഹിച്ചു. റിയാസ് കുനിയിൽ സ്വാഗതം പറഞ്ഞു.
ടി.എൻ.കെ ശശീന്ദ്ര മാസ്റ്റർ, ബാബു മാസ്റ്റർ കൃഷ്ണൻ തകരനിലത്തിൽ, സൂപ്പി എം .കെ,നെരോത്ത് നാരായണൻ, ആർ.എസ് സുധീഷ് മാസ്റ്റർ,ഹരിദേവ് , എം.പി മോഹൻദാസ് , പാലേരി ഇസ്മയിൽ , അലി എം.കെ എന്നിവർ പ്രസംഗിച്ചു.
റോഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദേശവാസികൾ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. കെ.പി ബഷീർ, ശിവദാസ് കുനിയിൽ,പി.പി ഇബ്രാഹിം, രാജൻ പി.പി.കെ , ടി.എൻ.കെ പ്രഭാകരൻ, എം.കെ കുഞ്ഞബ്ദുളള,റംസിക് റോഷൻ, ശങ്കരൻ കാളിയത്ത്,ആസിഫ് ഒ.കെ.എം.കെ ഉനൈസ്, അരുൺ , ബാബു,ജാഫർ ടി.എം, പി.പി റഷീദ്, കുഞ്ഞിരാമൻ,ശൈജ സത്യൻ എന്നിവർ സംബന്ധിച്ചു.
Orchateri Dreams Road is dedicated to the nation