ആയഞ്ചേരി: ഗ്രാമ പഞ്ചായത്ത് ഹോമിയോ ഡിസ്പന്‍സറിയുടെ ആഭിമുഖ്യത്തില്‍ യോഗ പരിശീലനവും രക്തപരിശോധനയും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ലതിക അധ്യക്ഷത വഹിച്ചു.


വർധിച്ച് വരുന്ന ജീവിത ശൈലീ രോഗങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതോടൊപ്പം യോഗയിലൂടെ മരുന്നുകളുടെ ഉപയോഗം കുറക്കാനും ലക്ഷ്യമിട്ടാണ് പഞ്ചായത്ത് മെഡിക്കല്‍ ക്യാമ്പും യോഗ പരിശീലനവും സംഘടിപ്പിച്ചത്. നീതി മെഡിക്കല്‍ ലാബുമായി സഹകരിച്ച് വിവിധ ജീവിതശൈലീ രോഗ പരിശോധനയും സംഘടിപ്പിച്ചു.
സ്ഥലം മാറിപ്പോകുന്ന മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എന്‍ രാഗിക്ക് ചടങ്ങില്‍ ഉപഹാരം കൈമാറി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി കുഞ്ഞിരാമന്‍ മാസ്റ്റര്‍, മെമ്പര്‍മാരായ എന്‍. അബ്ദുള്‍ ഹമീദ്, എ.സുരേന്ദ്രന്‍, സി ഡി.എസ് ഷിജില, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവർ സംസാരിച്ചു. ഡോ. അഞ്ജലി എസ്. ആര്‍ യോഗാ ക്ലാസും ഡോ.വിദ്യ കണ്‍സല്‍ട്ടിങ്ങും നിര്‍വഹിച്ചു.
Organized yoga training and homeo medical camp