അഴിയൂർ: യുവധാര കലാവേദി തട്ടോളിക്കരയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞഎട്ട് ദിവസമായി യുവധാര ഗ്രൗണ്ടിൽ വെച്ച് കുട്ടികൾക്ക് വേണ്ടി നടന്ന ബാഡ്മിന്റൺ പരിശീലനക്യാമ്പിൻ്റെ സമാപനം പ്രശസ്ത നാടകപ്രവർത്തകനും കവിയുമായ സുജിത്ത്. ബി. അഴിയൂർ നിർവ്വഹിച്ചു.


ചടങ്ങിൽ രഞ്ജിത്ത് കുമാർ. പി സ്വാഗതവും ജയകൃഷ്ണൻ അധ്യക്ഷനുമായ ചടങ്ങിൽ ഭരതൻ. വി. വി.യുവധാര കലാവേദിയുടെ ഭാവി പ്രവേർത്തനങ്ങൾ വിശദീകരിച്ചു.
കായിക അധ്യാപകനായ സത്യൻമാസ്റ്റർ,രഞ്ജിത്ത് കേക്കണ്ടി, ആൻസി രജീഷ്, എക്സൈസ് വകുപ്പിലെ സിനീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് എക്സ്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി പ്രകാരം കുട്ടികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. ഒ. കെ. ശശി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
Yuvadhara Kalavedi Badminton Camp concluded