അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്തിലെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ഫുൾ ടൈം സ്വീപ്പർ അബൂബക്കർ സി പി ക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.യാത്രയയപ്പ് ചടങ്ങ് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം,ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,പഞ്ചായത്ത് സെക്രട്ടറി ഇ അരുൺ കുമാർ,വാർഡ് മെമ്പർമാരായ കെ ലീല,റീന രയരോത്ത്,ജയചന്ദ്രൻ, പ്രീത പി കെ,സീനത്ത് ബഷീർ,അസിസ്റ്റന്റ് സെക്രട്ടറി ജഗദീഷ് എം കെ,ജൂനിയർ സൂപ്രണ്ട് സുനീർ കുമാർ എം ,സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, ഉദ്യോഗസ്ഥന്മാരായ മുജീബ് റഹ്മാൻ സി എച്ച്, നിഖിൽ രാജ് കെ, രാജീവൻ വി,പ്രസീന പി പി, സഫീർ കെ കെ എന്നിവർ സംസാരിച്ചു.
Farewell to Abubakar CP who is retiring from service