ഓർക്കാട്ടേരി: കല്ലേരി മൊഴിലോത്ത് മുഹമ്മദ് നിസാമുദ്ദീന്റെ നിക്കാഹ് വേദിയിൽ കാരുണ്യ സ്പർശവുമായി പിതാവ് അബ്ദുൽ മജീദ്. ഓർക്കാട്ടേരിയിൽ പ്രവർത്തിക്കുന്ന സി എച്ച് സെൻട്രൽ-തണൽ ഡയാലി സെന്ററിന് ഒരു ലക്ഷം രൂപ നിക്കാഹ് വേദിയിൽ വെച്ച് കൈമാറി.


ഡയാലിസിസ് സെന്റെർ ജനറൽ സെക്രട്ടറി പി.പി ജാഫറും ആറാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലേരി മൂസ്സ ഹാജിയും ചേർന്ന് അബ്ദുൽ മജീദിൽ നിന്ന് തുക ഏറ്റുവാങ്ങി. 28 രോഗികളെ സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന സെന്റെർ മൂന്ന് വർഷമായി ഓർക്കാട്ടേരിയിൽ പ്രവർത്തിച്ച് വരുകയാണ്. വിവാഹ ദിവസം പിതാവ് മജീദും മാതാവ് റസിയയും ചേർന്ന് ചെയ്ത പുണ്യ പ്രവർത്തി ഏറെ പ്രശംസനീയമാണ്.
പവർ ലിഫ്റ്റ് ചാമ്പ്യൻ മജിസിയാ ബാനുവിന്റ സഹോദരനാണ് വരൻ. ചടങ്ങിൽ ഏറാമല ഗ്രാമ പഞ്ചായത്ത് മെബർ ഷുഹൈബ് കുന്നത്ത്, ഡയാലിസിസ് സെന്റർ ഭാരവാഹികളായ ഹാഫിസ് മാതാഞ്ചേരി , നസീർ കല്ലേരി,റിയാസ് കുനിയിൽ,ഷാഹുൽ ഹമീദ് ബാഖവി,സി.വി ഇബ്രാഹിം, അമ്മദ് മലോൽ,എം.ആർ അബ്ദുള്ള, പി.കെ മുജീബ്, സൂപ്പി എം.കെ, പി.വി.കെ കുഞ്ഞബ്ദുള്ള, പി.പി ഇബ്രാഹിം, കെ.പി ബഷീർ,ജാഫർ ടി.എം എന്നിവർ സംബന്ധിച്ചു.
A touch of mercy at Mangalya venue