ഉറവിട മാലിന്യ സംസ്കരണം; പ്രദർശന മേള സംഘടിപ്പിച്ചു

ഉറവിട മാലിന്യ സംസ്കരണം; പ്രദർശന മേള സംഘടിപ്പിച്ചു
Jun 3, 2023 07:54 PM | By Athira V

 അഴിയൂർ: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഉറവിട മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശന മേള സംഘടിപ്പിച്ചു. കുഞ്ഞിപ്പള്ളി പരിസരത്ത് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി അധ്യക്ഷത വഹിച്ചു.

ജൈവ മാലിന്യത്തിന്റെ ലോകോത്തര നിലവാരത്തിലുള്ള കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനുള്ള ബൊകാശി ബക്കറ്റ്, ഹരിത ബിൻ, കിച്ചൺ വേസ്റ്റ് ഡൈജസ്റ്റർ, ബയോ കമ്പോസ്റ്റ് ബിൻ എന്നിങ്ങനെ നിരവധി ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ പരിചയപ്പെടുത്തുന്നതായിരുന്നു പ്രദർശനം. നിരവധി പേർ പ്രദർശന മേള സന്ദർശിച്ചു.

ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, പഞ്ചായത്ത്‌ സെക്രട്ടറി ഇ അരുൺ കുമാർ, വി ഇ ഒ ഭജീഷ് കെ, ശുചിത്വ മിഷൻ ആർ പി സീനത്ത് എന്നിവർ സംസാരിച്ചു.

വാർഡ് മെമ്പർമാരായ കെ കെ ജയചന്ദ്രൻ, സി എം സജീവൻ, കെ ലീല, കവിത അനിൽ കുമാർ, പ്രീത പി കെ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, വി ഇ ഒ മിഥിലേഷ്, ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി ഷിനി എ എന്നിവർ സംബന്ധിച്ചു.

Source Waste Management : Organized exhibition fair

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

May 9, 2025 10:20 AM

സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് വടകരയിൽ സ്വീകരണം...

Read More >>
Top Stories

News Roundup