ഒഞ്ചിയം: എം ആർ സി ചാരിട്രബിൾ ട്രസ്റ്റ് ബിൽഡിംഗിന് ഒഞ്ചിയത്തെ പൗരപ്രമുഖനും ജീവകാരുണ്യ പ്രവർത്തന രംഗത്തും മത സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച മർഹും എം.കെ.മമ്മു ഹാജിയുടെ ഓർമ്മയ്ക്കായ് എം.കെ.മമ്മു ഹാജി മെമ്മോറിയൽ ബിൽഡിംഗ് എന്ന് നാമകരണം ചെയ്തു.


സ്വിച്ച് ഓൺ കർമ്മം മാടാക്കര ഖാസി ശരീഫ് റഹ്മാനി നാട്ടുകൽ നിർവ്വഹിച്ചു.എം ആർ സി ഹാളിൽ ചേർന്ന യോഗത്തിൽ ഒഞ്ചിയം നൂറുൽ ഇസ്ലാം ഹിഫ്ള് കോളേജ് പ്രിൻസിപ്പാൾ അൽ ഹാഫിള് അബൂബക്കർ അൻവരി ഖിറാഅത്ത് നടത്തി ഓഫീസ് സെക്രട്ടറി പി.പി.കെ.അബ്ദുല്ല സ്വാഗതം പറഞ്ഞു .
എം ആർ സി ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് വി.പി.ഹമീദ് അദ്ധ്യക്ഷത വഹിച്ചു.മഹല്ല് പ്രസിഡൻ്റ് സി.കെ.മൊയ്തു ഉദ്ഘാടനം ചെയ്തു.മുഖ്യ പ്രഭാഷണവും പ്രാത്ഥനയും ശരീഫ് റഹ്മാനി നാട്ടുകൽ നിർവ്വഹിച്ചു.
ഒഞ്ചിയം പള്ളി ഇമാം അഹമ്മദ് മൗലവി എന്നിവർ സംസാരിച്ചു. യോഗത്തിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു. എം ആർ സി ട്രഷറർ റസാഖ് ഹാജി നന്ദി പറഞ്ഞു.
MCR Center; MK Mammu Haji Memorial Building inaugurated