അഴിയൂർ: അന്യായമായ വൈദ്യുതി ചാർജ് വർധനവിലൂടെ ഇടത് സർക്കാർ കേരളത്തിലെ സാധാരണക്കാരുടെ മുതുകൊടിക്കുകയാണെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി റഷീദ് ഉമരി.


അന്യായമായ വൈദ്യുതി ചാർജ് വർധനവിനെതിരെ എസ്ഡിപിഐ കെഎസ്ഇബി അഴിയൂർ സെക്ഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പല സംസ്ഥാനങ്ങളും വൈദ്യുതി സൗജന്യമാക്കുമ്പോഴാണ് കേരള സർക്കാർ ചാർജ് വർദ്ധനവ് നടപ്പിലാക്കുന്നത്. അദ്ദേഹം കുറ്റപ്പെടുത്തി. എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി വൈസ്പ്രസിഡൻ്റ് ശാകിർ അഴിയൂർ അധ്യക്ഷത വഹിച്ചു.
അഴിയൂർ പഞ്ചായത്ത് മെമ്പർ സാലിം പുനത്തിൽ ആശംസ അർപ്പിച്ചു. യാസിർ പൂഴിത്തല, സാഹിർ പുനത്തിൽ, നൈസ നസീർ, സലീം പി, നസീർ കൂടാളി, റഹീസ് അഴിയൂർ, അർഷാദ് എ കെ, ഗഫൂർ വി പി സംബന്ധിച്ചു.
Electricity Charges Hike; Left Govt Backing Common Man: Rashid Umari