തിരുവള്ളൂര്‍: കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം തിരികെ നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ എ എസ് അക്ഷയ്, സി കെ അഭിനന്ദ് എന്നീ വിദ്യാര്‍ത്ഥികളാണ് രണ്ട് പവനോളം തൂക്കമുള്ള സ്വര്‍ണാഭരണം കളഞ്ഞു കിട്ടിയത് .ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആയ റിസ്വാന ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനിക്ക് തിരികെ നല്‍കിയത്.


സ്‌കൂളിലേക്ക് വരുന്ന വഴിയില്‍ സ്വര്‍ണാഭരണം കിട്ടിയ വിദ്യാര്‍ത്ഥികള്‍ വിവരം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ഉടമസ്ഥയ്ക്ക് പ്രിന്‍സിപ്പല്‍ പ്രസീത കൂടത്തില്‍, പിടിഎ അംഗം കെ വി ഷരീഫ, ക്ലാസ് ടീച്ചര്‍ പി ടെസ്ല എന്നിവരുടെ സാന്നിധ്യത്തില്‍ സ്വര്‍ണാഭരണം തിരികെ നല്‍കി.
Return of discarded gold jewelry Students set an example by giving