മണിയൂർ: (vatakaranews.in)ലോക ലഹരിവിരുദ്ധ ദിന പരിപാടികളുടെ ഭാഗമായി മണിയൂർ ഹൈ സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിന് ചുറ്റും പരസ്പരം കൈകൾ കോർത്തു ചങ്ങല തീർത്തുകൊണ്ട് ലഹരിക്ക് എതിരെ പ്രതിജ്ഞ എടുത്തു.


തുടർന്ന് സ്കൂളിലെ SPC, NCC, Scout, JRC, ലിറ്റിൾ kites, ജാഗ്രതസമിതി, സോഷ്യൽ ക്ലബ് തുടങ്ങിയ കുട്ടികളെ ഉൾപ്പെടുത്തി റാലി നടത്തി. തുടർന്ന് കുട്ടികളുടെ സംഗീതശിൽപ്പവും സ്കിട്ടും അരങ്ങേറി.
ഉച്ചക്ക് ശേഷം കുട്ടികൾ സമീപപ്രദേശതുള്ള മുത്തുവന യു പി , കുരുന്തോടി യു പി തുടങ്ങിയ വിദ്യാലയങ്ങളിൽ കുട്ടികൾക്കായി ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.
വൈവിധ്യങ്ങൾ ആയ മണിയൂർ ഗവണ്മെന്റ് ഹൈ സ്കൂളിലെ ലഹരിവിരുദ്ധ ദിനപരിപാടികൾൾക്ക് സ്കൂൾ സോഷ്യൽ സയൻസ് ക്ലബും ജാഗ്രത സമിതിയും നേതൃതം നൽകി
Kuttichanagala has been broken against addiction