---
title: "#vadakara |വടകരയ്ക്ക് അഭിമാനം; പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിൽ ഇടം നേടി അങ്കിത ഷൈജു"
english_title: "Pride in rent; #AnkitaShaiju has made it to the #Indianteam to #participate in the #19thAsianGames"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/127194/pride-in-rent-ankitashaiju-has-made-it-to-the-indianteam-to-participate-in-the-19thasiangames-new"
published_at: "2023-07-03T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3022f492ce_ankitha.jpg"
keywords: []
---

# #vadakara |വടകരയ്ക്ക് അഭിമാനം; പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിൽ ഇടം നേടി അങ്കിത ഷൈജു

> **Lead Summary:** **മാണിയൂർ:** ചൈനയിൽ വച്ച് നടക്കുന്ന പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിൽ ഇടം നേടി അങ്കിത ഷൈജു. ഏഷ്യൻ അംഗീകൃത ഗെയിമും ജപ്പാൻ ആയോധനകലയുമായ ജു-ജീട് സുവിന്റെ 16 പേരടങ്ങുന്ന ഇന്ത്യൻ ടീമിലാണ് അങ്കിത ഇടം നേടിയത്.

## Article Content

**മാണിയൂർ:** ചൈനയിൽ വച്ച് നടക്കുന്ന പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിൽ ഇടം നേടി അങ്കിത ഷൈജു. ഏഷ്യൻ അംഗീകൃത ഗെയിമും ജപ്പാൻ ആയോധനകലയുമായ ജു-ജീട് സുവിന്റെ 16 പേരടങ്ങുന്ന ഇന്ത്യൻ ടീമിലാണ് അങ്കിത ഇടം നേടിയത്.

ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുള്ള ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ഈ മാസം 19 ന് ആയിരുന്നു ഏഷ്യൻ ടീം സെലക്ഷൻ നടന്നത് , കേരള ജുജീട് സു അസോസിയേഷൻ സെക്രട്ടറി അബ്ദുൾ ലത്തീഫിന്റെ നേതൃത്ത്വത്തിലാണ് കേരള ടീം സെലക്ഷൻ ട്രെയലിൽ പങ്കെടുത്തത്.

മണിയൂർ പൗർണമിയിൽ ഷൈജുവിന്റെയും ഷർമിളയുടെയും മകളാണ് , 2023 ഫെബ്രുവരി മാസം തായ്ലന്റിൽ വച്ച് നടന്ന ഏഷ്യൻ ജുജീട് സു ചാമ്പ്യൻഷിപ്പിലും, മദ്ധ്യപ്രദേശിൽ വച്ച് നടന്ന നാഷണൽ ചാമ്പ്യൻ ഷിപ്പിലും പങ്കെടുത്തിട്ടുണ്ട് , നിലവിൽ ഏഷ്യയിൽ 7 ആം റാങ്കും , നിരവധി ദേശീയ മെഡലും നേടിയിട്ടുണ്ട് .

കോഴിക്കോട് ജില്ല ജു- ജിട് സു അസോസിയേഷൻ പ്രസിഡന്റ് ഷൈജേഷ് പയ്യോളിയുടെയും , സജിത്ത് മണമ്മലിന്റെയും കീഴിലാണ് പരിശീലനം നടത്തിവരുന്നത്. വാർത്ത സമ്മേളനത്തിൽ കേരള ജു ജീട് സു സെക്രട്ടറി അബ്ദുൾ ലത്തീഫ്, ഷൈജേഷ് പയ്യോളി, സജിത്ത് മണമ്മൽ , ഷൈജു പൗർണമി , ഷർമിള, ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/127194/pride-in-rent-ankitashaiju-has-made-it-to-the-indianteam-to-participate-in-the-19thasiangames-new)