---
title: " കരാര്‍ ദിവസ വേതന ജീവനക്കാര്‍  പ്രതിഷേധ ധര്‍ണ്ണ നടത്തി"
english_title: " Contract day wage workers staged a protest dharna"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12769/contract-day-wage-workers-staged-a-protest-dharna"
published_at: "2021-11-25T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f868a06d69_venu kakkatil.jpg"
keywords: []
---

#  കരാര്‍ ദിവസ വേതന ജീവനക്കാര്‍  പ്രതിഷേധ ധര്‍ണ്ണ നടത്തി

> **Lead Summary:** വടകര : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോളജ് ഓഫ് എഞ്ചിയനിയറിങ് വടകരയിലെ കരാര്‍ദിവസ വേതന ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തി. കേപ്പിനു കീഴിലുള്ള മുഴുവന്‍ എഞ്ചിനിയറിങ് കോളുജുകളിലെയും കരാര്‍ദിവസ വേതന ജീവനക്കാര്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണയുടെ ഭാഗമായാണ് വടകരയിലും സമരം നടത്തിയത്.

## Article Content

വടകര : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോളജ് ഓഫ് എഞ്ചിയനിയറിങ് വടകരയിലെ കരാര്‍ദിവസ വേതന ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തി. കേപ്പിനു കീഴിലുള്ള മുഴുവന്‍ എഞ്ചിനിയറിങ് കോളുജുകളിലെയും കരാര്‍ദിവസ വേതന ജീവനക്കാര്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണയുടെ ഭാഗമായാണ് വടകരയിലും സമരം നടത്തിയത്.

സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നടപ്പിലാക്കുക, 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ മുഴുവന്‍ കരാര്‍ ജീവനക്കാരെയും സ്ഥരിപ്പെടുത്തുക, ദിവസ വേതനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ട്രാക്ട് ആന്റ് ഡെയ്‌ലി വേജസ് എംപ്ലോയീസ് യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.

സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം വേണു കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ.പി പ്രവീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ അതുല്‍, പി.പി ചോയി, വിവിധ കേപ്പ് സംഘടനാ നേതാക്കളായ സനോജ്, സുധീഷ് രാജ്, ടി.പി രമേഷ്ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12769/contract-day-wage-workers-staged-a-protest-dharna)