#Maoist |മാവോവാദി ഭീഷണി: വടകര പാർലമെൻ്റ് മണ്ഡലത്തിലെ 43 ബൂത്തുകളിൽ പ്രത്യേക സുരക്ഷ

#Maoist |മാവോവാദി ഭീഷണി: വടകര പാർലമെൻ്റ് മണ്ഡലത്തിലെ 43 ബൂത്തുകളിൽ പ്രത്യേക സുരക്ഷ
Apr 25, 2024 04:39 PM | By Meghababu

 വടകര:(vadakara.truevisionnews.com) മാവോവാദി ഭീഷണി നിലനിൽക്കുന്നതിനാൽ വടകര പാർലമെൻ്റ് മണ്ഡലത്തിലെ 43 ബൂത്തുകളിൽ പ്രത്യേക സുരക്ഷ .

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെ  നടക്കുന്ന വോട്ടെടുപ്പിന് ജില്ല പൂര്‍ണ സജ്ജം. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ സുതാര്യവും നീതിപൂര്‍വകവുമായ വോട്ടെടുപ്പ് സാധ്യമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.

ജില്ലയില്‍ വോട്ടെടുപ്പ് വന്‍ വിജയമാക്കാന്‍ മുഴുവന്‍ ജനങ്ങളോടും കലക്ടര്‍ അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ 6,81,615 പുരുഷന്‍മാരും 7,40,246 സ്ത്രീകളും 22 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 14,21,883 വോട്ടര്‍മാരും കോഴിക്കോട് മണ്ഡലത്തില്‍ 6,91,096 പുരുഷന്‍മാരും 7,38,509 സ്ത്രീകളും 26 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 14,29,631 വോട്ടര്‍മാരുമായി ആകെ 28,51,514 പേരാണ് വോട്ട് ചെയ്യാന്‍ അര്‍ഹര്‍.

ഇവര്‍ക്ക് വോട്ട് ചെയ്യുന്നതിനായി കോഴിക്കോട് 1206 ഉം വടകരയില്‍ 1207ഉം പോളിംഗ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. ഇവയില്‍ 16 എണ്ണം മാതൃകാ പോളിംഗ് സ്‌റ്റേഷനുകളും 52 എണ്ണം പോളിംഗ് ഉദ്യോഗസ്ഥരായി വനിതകള്‍ മാത്രമുള്ള പിങ്ക് പോളിംഗ് സ്റ്റേഷനുകളുമാണ്.

വോട്ടിംഗ് മെഷീന്‍ അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ട് മുതല്‍ നിയോജക മണ്ഡലംതല കേന്ദ്രങ്ങളില്‍ നടന്നു. വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപൂര്‍വവുമാക്കുന്നതിന് ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. 

ഇതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് ആറു മണി മുതല്‍ 27ന് രാവിലെ ആറു മണി വരെ ജില്ലയില്‍ സിആര്‍പിസി 144 പ്രകാരമുള്ള നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം മൂന്നില്‍ കൂടുതല്‍ പേര്‍ കൂടിനില്‍ക്കുന്നതും പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നതും ശിക്ഷാര്‍ഹമാണ്.

നിരോധന ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. ജില്ലയിലെ 141 പ്രശ്‌നസാധ്യതാ ബൂത്തുകളിലും (കോഴിക്കോട്- 21, വടകര- 120), മാവോവാദി ഭീണിയുള്ള വടകര മണ്ഡലത്തിലെ 43 ബൂത്തുകളിലും പ്രത്യേക സുരക്ഷ ഒരുക്കുന്നതിനായി സംസ്ഥാന പോലിസ് സേനയ്ക്കു പുറമെ, എട്ട് കമ്പനി സിഎപിഎഫ്, മൈക്രോ ഒബ്‌സര്‍മാര്‍ എന്നിവരെ അധികമായി നിയോഗിച്ചിട്ടുണ്ട്. 

#Maoist #threat #Special #security #43 #booths #Vadakara #Parliament #constituency

Next TV

Related Stories
#parco | സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Jun 22, 2024 03:35 PM

#parco | സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നൂറ്റി അൻപതു പേർ പരിശോധന നടത്തി. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ അബ്ദുൽ സലാം ക്യാമ്പ് ഉദ്ഘാടനം...

Read More >>
#safiparambil | വൈബ് വിജയാരവം  30ന് ;  വടകര ടൗണ്‍ഹാളില്‍ - നിയുക്ത എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും

Jun 22, 2024 02:38 PM

#safiparambil | വൈബ് വിജയാരവം 30ന് ; വടകര ടൗണ്‍ഹാളില്‍ - നിയുക്ത എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും

വൈബ് അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.ടി മോഹന്‍ദാസ് അധ്യക്ഷനാകും. ജനപ്രതിനിധികൾ, ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഓഫീസർമാർ പരിപാടിയിൽ...

Read More >>
#KKRama | ലഹരി ഉപയോഗത്തിനും ഉപഭോഗത്തിനുമെതിരെ ജനകീയ പ്രതിരോധം ശക്തമാക്കും-കെ.കെ രമ എം.എല്‍.എ

Jun 22, 2024 02:28 PM

#KKRama | ലഹരി ഉപയോഗത്തിനും ഉപഭോഗത്തിനുമെതിരെ ജനകീയ പ്രതിരോധം ശക്തമാക്കും-കെ.കെ രമ എം.എല്‍.എ

നാട്ടിലാകെ ലഹരി മാഫിയ സംഘം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ വലിയ ദുരന്തങ്ങളാണ് ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിരവധി ചെറുപ്പക്കാരുടെ...

Read More >>
#suicideattempt | പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ വടകര സ്വദേശിയായ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു

Jun 22, 2024 02:01 PM

#suicideattempt | പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ വടകര സ്വദേശിയായ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു

ഒരുവർഷം മുൻപ്‌ പയ്യന്നൂർ പോലീസ് കൺട്രോൾ റൂമിലേക്ക് നിയമിതനായ ഇദ്ദേഹം ഇപ്പോൾ പയ്യന്നൂർ പോലീസ് സ്റ്റേഷനിലാണ്...

Read More >>
#arrest |മാഹി വിദേശ മദ്യവുമായി തിക്കോടിസ്വദേശി എക്‌സൈസ് പിടിയിൽ

Jun 22, 2024 01:43 PM

#arrest |മാഹി വിദേശ മദ്യവുമായി തിക്കോടിസ്വദേശി എക്‌സൈസ് പിടിയിൽ

പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് എം.പി, മുസ്ബിൻ ഇ.എം, ശ്യാംരാജ് എ , മുഹമ്മദ് റമീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സീമ പി, സിവിൽ എക്സൈസ് ഓഫീസർ...

Read More >>
#SDPI | എസ് ഡി പി ഐ സ്ഥാപക ദിനം വടകരയിൽ വിപുലമായി ആചരിച്ചു

Jun 22, 2024 11:08 AM

#SDPI | എസ് ഡി പി ഐ സ്ഥാപക ദിനം വടകരയിൽ വിപുലമായി ആചരിച്ചു

അഴിയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്സ് സ്കൂൾ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്തു. ഹൈ സ്കൂൾ, ബാബരി, കണ്ണൂക്കര, തുടങ്ങിയ ബ്രാഞ്ച്...

Read More >>
Top Stories