ഓർക്കാട്ടേരി: (vatakaranews.in)സിപിഐ കുടുംബ സംഗമം നടത്തി. സി പി ഐ ഏറാമല സെക്രട്ടറിയും നിർമാണ തൊഴിലാളി യൂണിയൻ എഐടിയുസി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കുറിഞ്ഞാലിയോട്ടെ എ കെ ശങ്കരന്റെ മുപ്പതാം ചരമ വാർഷികചരണത്തോട് അനുബന്ധമായി കുടുംബ സംഗമം നടത്തി.


സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ കെ രഞ്ജിഷ് അധ്യക്ഷത വഹിച്ചു. എൻ എം ബിജു , ഇ രാധാകൃഷ്ണൻ ആർ കെ ഗംഗാധരൻ , ടി കെ പവിത്രൻ , സി പി ബാബു പ്രസംഗിച്ചു.
In #memory of #Shankara; #Kurinjalyot held a #CPI #familymeeting