ഓർക്കാട്ടേരി: (vatakaranews.in)ലോകത്തിന് തന്നെ മാതൃകയായ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ജനാധിപത്യം പുന:സ്ഥാപിക്കുന്നതിനും നിയമാധിഷ്ഠിത പദവി നല്‍കുന്നതിനും, ജനകീയമാക്കുന്നതിനും ജീവിതം സമര്‍പ്പിച്ച ഗ്രന്ഥശാല പ്രവര്‍ത്തകനായിരുന്നു ഐ.വി ദാസ് എന്ന് ലൈബ്രറി കണ്‍ട്രോള്‍ ബോര്‍ഡ് ഫുള്‍ടൈം മെമ്പറും, ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയുമായ മനയത്ത് ചന്ദ്രന്‍ പറഞ്ഞു.


കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ വായനാപക്ഷാചരണത്തിന്റെ സമാപനവും ഐ.വി ദാസ് അനുസ്മരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറിഞ്ഞാലിയോട്ട് നവസംസ്‌ക്കാര പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ചന്ദ്രങ്ങിയില്‍ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. വിമല കളത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി.
എം.പി അശോകന്‍, രാജിഷ ടി.കെ, സൗമ്യ കെ.എം, കെ.കെ അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. കേരളീയ നവോത്ഥാനത്തിന് പ്രചോദനമായിത്തീര്‍ന്നതാണ് ഗ്രന്ഥശാല പ്രസ്ഥാനം. സമൂഹം പുനരുദ്ധാനത്തിലേക്ക് തിരിച്ചു പോകുമ്പോള്‍ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ സന്നദ്ധമാകണമെന്നു മനയത്ത് ചന്ദ്രന്‍ പറഞ്ഞു.
#culturalhero who #popularized #IVDas in #librarymovement-#Manayat Chandran