---
title: "വ്യാപാര മേഖലയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്ന്  വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ്"
english_title: " Do not mix religion and politics in the business sector Merchant Industrialist Coordinating Committee Youth Wing"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12926/do-not-mix-religion-and-politics-in-the-business-sector-merchant-industrialist-coordinating-committee-youth-wing"
published_at: "2021-11-26T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a09d24d6888_hotel.jpg"
keywords: []
---

# വ്യാപാര മേഖലയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്ന്  വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ്

> **Lead Summary:** വടകര: ഹലാല്‍ വിവാദത്തില്‍ പ്രതികരണവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ്. കോവിഡ് കാലത്തെ നഷ്ടങ്ങള്‍ കാരണം കച്ചവടക്കാര്‍ വളരെ ബുദ്ധിമുട്ടുന്ന ഈ അവസ്ഥയില്‍ ഒരു സംഘടനയും വ്യാപാരമേഖലയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റ്ി അഭിപ്രായപ്പെട്ടു.

## Article Content

വടകര: ഹലാല്‍ വിവാദത്തില്‍ പ്രതികരണവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ്. കോവിഡ് കാലത്തെ നഷ്ടങ്ങള്‍ കാരണം കച്ചവടക്കാര്‍ വളരെ ബുദ്ധിമുട്ടുന്ന ഈ അവസ്ഥയില്‍ ഒരു സംഘടനയും വ്യാപാരമേഖലയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റ്ി അഭിപ്രായപ്പെട്ടു.

സംസ്ഥാന വ്യാപാര മേഖലയിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. ഇത്തരം നടപടികള്‍ക്കെതിരെ സംഘടനാപരമായും നിയമപരമായും പ്രതികരിക്കുമെന്ന് യൂത്ത് വിംഗ് ജില്ലാ ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് മനാഫ് കാപ്പാട് അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി സലീം രാമനാട്ടുകര സ്വാഗതം പറഞ്ഞു. മുര്‍ത്താസ് താമരശേരി,എ.കെ ജലീല്‍, സാജിദ് പേരാമ്പ്ര, സന്തോഷ് കോടഞ്ചേരി, സുനൈദ് പയ്യോളി, ഗിരീഷ് കുമാര്‍ ബാലുശേരി, തൗസീഫ് അഹമ്മദ്, സിദ്ധീഖ് പൂവാട്ട്പറമ്പ്, റാഷിദ് തങ്ങള്‍, റിയാസ് കുനിയില്‍, ജലീല്‍ അത്തോളി,റിയാസ് മുക്കം,ഹബീബ് കുറ്റിക്കാട്ടൂര്‍, ഷംസു എളേറ്റില്‍ ,അമല്‍ വടകര ,റഫീക്ക് എകരൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12926/do-not-mix-religion-and-politics-in-the-business-sector-merchant-industrialist-coordinating-committee-youth-wing)