ഒഞ്ചിയം: (vatakaranews.in)ഡൽഹിയിൽ നിർമ്മാണത്തിനൊരുങ്ങുന്ന മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിര ഫണ്ട് സമാഹരണത്തിന് നാടെങ്ങും സജീവമായി. ഒഞ്ചിയം ശാഖാ തല ഉദ്ഘാടനം യു ഇബ്രാഹിം സാഹിബിന് വേണ്ടി, ഒഞ്ചിയം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് യു. അഷ്റഫ് മാസ്റ്റർ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗവും, ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പെടിക്കുന്നതിൽ സജീവ പ്രവർത്തനം നടത്തിയ നേതാവുമായ സി കെ മൊയ്തു സാഹിബിന് കൈമാറി.


കൂടാതെ ഒഞ്ചിയം പഞ്ചായത്ത് തല ഉദ്ഘാടനം കുഞ്ഞിപ്പുര ഇബ്രാഹിം ഹാജിയിൽ നിന്നും, ഒരുലക്ഷം രൂപ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് യു.അഷ്റഫ് മാസ്റ്റർ ഏറ്റുവാങ്ങി. മാർച്ച് മാസം പത്താം തീയതി ചെന്നൈ രാജാജി ഹാളിൽ നടന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ഡൽഹിയിൽ ആസ്ഥാന മന്ദിരം വേണമെന്ന നിർദ്ദേശം ഉണ്ടായത്.
ജൂലായ് ഒന്നുമുതൽ 31 വരെയാണ് ഖായിദേ മില്ലത്ത് ഫണ്ട് സമാഹരണ ക്യാമ്പയിൻ. വരും ദിവസങ്ങളിൽ പഞ്ചായത്ത് ശാഖ തലങ്ങളിൽ ഗൃഹ സന്ദർശനം ഉൾപ്പെടെയുള്ളവ നടത്തി ഫണ്ട് സമാഹരണം വിപുലമാക്കാനും ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഫണ്ട് സമാഹരണം യജ്ഞം വളരെ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിക്കുന്നത്.
മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ജൗഹർ, വടകര മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ശാദുലി, വടകര മണ്ഡലം യൂത്ത് ലീഗ് ജോയിന്റ് സെക്രട്ടറി ഷംസീർ, യു ഇബ്രാഹിം ഹാജി, ഒഞ്ചിയം ശാഖ പ്രസിഡണ്ട് വാലിപ്പറമ്പത്ത് ഹമീദ്, സി കെ അഷ്റഫ്, ശാഖാ സെക്രട്ടറി ഇസ്മായിൽ, ഒഞ്ചിയം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി വി.പി യൂസഫ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തിട്ടയിൽ ഹസൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
#muslimleagueNationalHeadquarters #Fundraising is active all the time