ഒഞ്ചിയം: (vatakaranews.in)സർവ്വേകളിലൂടെ കണ്ടെത്തിയ 76 ദരിദ്ര കുടുംബങ്ങൾക്ക് വിവിധ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് ഒഞ്ചിയം ഗ്രാമപഞ്ചായത്ത്.


വീടില്ലാത്തവർക്ക് വീട്, തൊഴിൽ ഇല്ലാത്തവർക്ക് തൊഴിൽ, വീട് അറ്റകുറ്റപ്പണിക്ക് ആനുകൂല്യങ്ങൾ, ചികിത്സ സഹായങ്ങൾ തുടങ്ങിയവ പദ്ധതിയിൽ പെടും.
ആനുകൂല്യം നൽകുന്നതിന്റെ മുന്നോടിയായി തിരിച്ചറിയൽ കാർഡിന്റെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീജിത്ത് നിർവഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ മഠത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം പി. രജുലാൽ, അസി. സെക്രട്ടറി വി.ശ്രീകല, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ മഹേഷ്. കെ.കെ. ജിൻഷ ജെ.പി എന്നിവർ സംസാരിച്ചു.
#OnchiyamGramPanchayat to #help the #poor