#kkrama | ആനവണ്ടി വേണം, ഒഞ്ചിയം വില്യാപ്പള്ളി വടകര റൂട്ടിൽ കെ.എസ്.ആർ.ടി.സി വേണം; ഗതാഗതമന്ത്രിയെ നേരിൽ കണ്ട് കെ.കെ.രമ എം.എൽ.എ

#kkrama | ആനവണ്ടി വേണം, ഒഞ്ചിയം വില്യാപ്പള്ളി വടകര റൂട്ടിൽ കെ.എസ്.ആർ.ടി.സി വേണം; ഗതാഗതമന്ത്രിയെ നേരിൽ കണ്ട് കെ.കെ.രമ എം.എൽ.എ
Aug 12, 2023 04:47 PM | By Athira V

വടകര: നിലവിൽ പൊതു ഗതാഗത സംവിധാനങ്ങൾ ഒന്നും തന്നെയില്ലാത്ത വടകര നിയോജകമണ്ഡലത്തിലെ കണ്ണൂക്കര ഒഞ്ചിയം വെള്ളികുളങ്ങര ഓർക്കാട്ടേരി കാർത്തികപ്പള്ളി വില്യാപ്പള്ളി വടകര റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് അനുവദിക്കണമെന്ന് കെ.കെ.രമ എം.എൽ.എ. ഈ ആവശ്യം ഉന്നയിച്ചു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.

നേരത്തെ ഒരു പ്രൈവറ്റ് ബസ് ഇതുവഴി സർവീസ് നടത്തുന്നുണ്ടായിരുന്നെങ്കിലും ഇപ്പോൾ സർവീസ് നിർത്തിവച്ചിരിക്കുകയാണ്.

ഇതു മൂലം ഈ പ്രദേശത്തെ വിദ്യാർത്ഥികളും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന പ്രദേശവാസികളും ദുരിതത്തിലായിരിക്കുകയാണ്.

20 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ ഒരു പുതിയ സർവീസ് ആരംഭിക്കുകയാണെങ്കിൽ ലാഭകരമായ രീതിയിൽ ദിവസേന അഞ്ചു സർവീസുകളെങ്കിലും നടത്താൻ സാധിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

തികച്ചും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന ഈ മേഖലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചുമാണ് ഈ വിഷയം സർക്കാരിന്റെ മുൻപിൽ അവതരിപ്പിച്ചത്.

രണ്ടാഴ്ചക്കകം താത്കാലിക സർവീസ് അനുവദിക്കാമെന്നും തുടന്നുള്ള പരിശോധനയുടെ അടിസ്ഥാനത്തിൽ ഇത് സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ചു ആലോചിക്കാമെന്നും മന്ത്രി ഉറപ്പു നൽകിയതായും എം.എൽ.എ അറിയിച്ചു.

#Onchiyam #Vilyapally #Vadakara #route #KSRTC #needed #KKRamaMLA #Transportminister

Next TV

Related Stories
മൈതാനത്ത് ആവേശമേറും; മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതൽ

May 11, 2025 03:49 PM

മൈതാനത്ത് ആവേശമേറും; മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതൽ

മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്...

Read More >>
ചരമവാർഷിക ദിനം; അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി സിപിഐഎം

May 11, 2025 03:33 PM

ചരമവാർഷിക ദിനം; അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി സിപിഐഎം

അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 11, 2025 01:33 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories