---
title: "കയറി പിടിക്കാന്‍ ശ്രമിച്ച ആളെ അടിച്ച് വീഴ്ത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ; വാണിമ്മേല്‍ സ്വദേശി അറസ്റ്റില്‍"
english_title: "Biju, a native of Bhumivathukal, was arrested in a case of trying to seduce a girl in Kozhikode."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13863/biju-a-native-of-bhumivathukal-was-arrested-in-a-case-of-trying-to-seduce-a-girl-in-kozhikode"
published_at: "2021-12-01T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a75e14be00a_ARRESET .jpg"
keywords: []
---

# കയറി പിടിക്കാന്‍ ശ്രമിച്ച ആളെ അടിച്ച് വീഴ്ത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ; വാണിമ്മേല്‍ സ്വദേശി അറസ്റ്റില്‍

> **Lead Summary:** വടകര: കോഴിക്കോട് നഗരത്തില്‍ വെച്ച് പെണ്‍കുട്ടിയെ കയറി പിടിക്കാന്‍ ശ്രമിച്ച കേസില്‍ ഭൂമിവാതുക്കല്‍ സ്വദേശി കളത്തില്‍ ബിജു അറസറ്റിലായി. ഇന്ന് രാവിലെ മാനാഞ്ചിറയില്‍ വച്ചു പെണ്‍കുട്ടികളെ ശല്യം ചെയ്ത ബിജു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ധീരതയില്‍ കീഴടങ്ങുകയായിരുന്നു. ഇന്ന് രാവിലെ 8.30 നാണ് സംഭവം.

## Article Content

വടകര: കോഴിക്കോട് നഗരത്തില്‍ വെച്ച് പെണ്‍കുട്ടിയെ കയറി പിടിക്കാന്‍ ശ്രമിച്ച കേസില്‍ ഭൂമിവാതുക്കല്‍ സ്വദേശി കളത്തില്‍ ബിജു അറസറ്റിലായി. ഇന്ന് രാവിലെ മാനാഞ്ചിറയില്‍ വച്ചു പെണ്‍കുട്ടികളെ ശല്യം ചെയ്ത ബിജു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ധീരതയില്‍ കീഴടങ്ങുകയായിരുന്നു. ഇന്ന് രാവിലെ 8.30 നാണ് സംഭവം.

ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന് സമീപത്തെ ട്യൂഷന്‍ കഴിഞ്ഞ് വരുന്ന വിദ്യര്‍ത്ഥിനികളെ ബിജു ശല്യം ചെയ്യുകയായിരുന്നു. ബസ് സ്റ്റോപ്പിലേക്ക് നടന്ന് പോവുകയായിരുന്ന പെണ്‍കുട്ടിയെ ദേഹത്ത് പിടിക്കുകയായിരുന്നു ബിജു. മറ്റൊരു പെണ്‍കുട്ടിയേയും കൂടി ശല്യം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ ആദ്യം ലൈംഗികതിക്രമത്തിന് ഇരയായ പെണ്‍കുട്ടി ധൈര്യപൂര്‍വ്വം ഇടപെടുകയായിരുന്നു. ഓടാന്‍ ശ്രമിച്ച ബിജുവിന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിക്കുകയായിരുന്നു.

ബിജു കുതറി മാറി ഓടാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ കൈയില്‍ കണക്കിന് കിട്ടി. പിന്നീട് കൈയും കഴത്തും ചേര്‍ത്ത് പിടിച്ച് വെച്ചു. പെണ്‍കുട്ടികള്‍ ബഹളം വച്ചപ്പോഴേക്കും ആളുകള്‍ ഓടി കൂടി. സംഭവം അറിഞ്ഞ് പിങ്ക് പൊലീസും ട്രാഫിക്ക് പൊലീസും സ്ഥലത്തെത്തി. പ്രതിയെ കസബ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. പെണ്‍കുട്ടികളുടെ മൊഴിയെടുത്ത് ബിജുവിനെ അറസറ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13863/biju-a-native-of-bhumivathukal-was-arrested-in-a-case-of-trying-to-seduce-a-girl-in-kozhikode)