കരുത്ത് തെളിയിച്ച് ആര്‍എംപി ; പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് കെ കെ രമ എംഎല്‍എ

കരുത്ത് തെളിയിച്ച് ആര്‍എംപി ; പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് കെ കെ രമ എംഎല്‍എ
Dec 2, 2021 11:29 AM | By Rijil

വടകര: പുതുതായി ആര്‍എംപിയിലേക്ക് കടന്നുവന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് കെ കെ രമ എംഎല്‍എ. 2008 ല്‍ ടി.പി.ചന്ദ്രശേഖരനും സഖാക്കളും സിപിഎം വിട്ട് പുതിയൊരു വഴി തെരഞ്ഞെടുത്തപ്പോള്‍ പാര്‍ട്ടി നേതൃത്വം ആ മുന്നേറ്റത്തിന് കുറിച്ച ആയുസ്സ് 6 മാസമായിരുന്നു.

കളിയാംവെള്ളിപ്പാലത്തിനും കൈനാട്ടിക്കുമിടയിലെ പ്രാദേശിക പ്രശ്‌നം മാത്രമാണതെന്നും സിപിഎം പോലൊരു പ്രസ്ഥാനത്തിന് ഇതൊന്നുമൊരു പ്രശ്‌നമല്ലെന്നും പറഞ്ഞു നടന്നവര്‍ പക്ഷേ, ആ നീക്കത്തോടുള്ള പ്രതികാരം കുറിച്ചത് 2012 മെയ് 4 ന് രാത്രിയില്‍ ചന്ദ്രശേഖരനെ തന്നെ അവസാനിപ്പിച്ചു കൊണ്ടായിരുന്നു. ചന്ദ്രശേഖരന്‍ ഇല്ലാതാവുന്നതോടെ ഈ പ്രസ്ഥാനത്തിന് അന്ത്യമാവുമെന്ന അവരുടെ കണക്കു കൂട്ടലുകള്‍ പിഴച്ചു പോയി.

ദേശീയ തലത്തില്‍ വിവിധ ഇടതു ഗ്രൂപ്പുകളുടെ ഏകോപനത്തിലേക്കും ആര്‍.എം.പി.ഐ എന്ന ദേശീയ പാര്‍ട്ടിയുടെ രൂപീകരണത്തിലേക്കും സഖാവ് എന്‍. വേണുവിന്റെയും സഖാക്കളുടെയും നേതൃത്വത്തില്‍ പാര്‍ട്ടി വളര്‍ന്നു. ദില്ലിയില്‍ നടന്ന കര്‍ഷക സമരത്തിലടക്കം ഏറ്റവും സജീവ പങ്കാളിത്തത്തോടെ നിലയുറപ്പിക്കാന്‍ ആര്‍.എം.പി.ഐ പഞ്ചാബ് ഘടകത്തിലെ സഖാക്കള്‍ക്ക് സാധിച്ചു. - കെ കെ രമ പറഞ്ഞു. ഒട്ടും എളുപ്പമായിരുന്നില്ല , രൂപീകൃത കാലം തൊട്ടുള്ള ആര്‍.എം.പി.ഐ യുടെ നിലനില്പും വളര്‍ച്ചയും. കൊലയും കൊലപാതക ശ്രമങ്ങളുമടക്കമുള്ള ഹീനമായ കടന്നാക്രമണങ്ങളൊന്നും ഈ നാട് മറന്നിട്ടില്ല. പക്ഷേ വാളുകള വാക്കുകള്‍ കൊണ്ട്, ആയുധങ്ങളെ ആശയം കൊണ്ട് എതിരിട്ട് ചന്ദ്രശേഖരന്റെ പ്രസ്ഥാനം അതിന്റെ ചെങ്കൊടി ഒഞ്ചിയത്തിന്റെ മണ്ണില്‍ കൂടുതല്‍ ഉയരത്തില്‍ നാട്ടിക്കൊണ്ടേയിരുന്നു. സഖാക്കള്‍ തമ്മിലുള്ള വിശ്വാസമല്ലാതെ, സ്‌നേഹവും കരുതലുമല്ലാതെ, രക്തസാക്ഷിത്വത്തോടുള്ള കലവറയില്ലാത്ത കൂറല്ലാതെ മറ്റൊന്നും ഈ പ്രസ്ഥാനത്തില്‍ പങ്കിടാനില്ലായിരുന്നു. വ്യക്തിപരവും സാമൂഹികവുമായ കടന്നാക്രമണങ്ങളും ഉപരോധങ്ങളും ഒറ്റപ്പെടുത്തലുമടക്കമുള്ള സഹനങ്ങളുടെ സാഹോദര്യമല്ലാതെ മറ്റൊന്നുമില്ലായിരുന്നു കൈമുതല്‍. മറുഭാഗത്തോ പണത്തിന്റെ, അധികാരത്തിന്റെ, വഴികള്‍ പ്രലോഭനമായി, ഭീഷണിയായി എക്കാലവും തുറന്നു കിടന്നു. എന്നിട്ടും ജനാധിപത്യ സാധ്യതകളുപയോഗിച്ചു കൊണ്ട് തെരെഞ്ഞെടുപ്പില്‍ കനത്ത പരാജയങ്ങള്‍ നല്‍കി കടന്നാക്രമണങ്ങളോടും പ്രലോഭനങ്ങളോടും ഈ നാട് കണക്കു തീര്‍ത്തു.

ഇന്ന് നമ്മളെ സംബന്ധിച്ച് ഏറെ ആഹ്ലാദവും ആവേശവും ഉള്ള ഒരു ദിനമാണ്. ഒഞ്ചിയം എരിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സി പി ഐ (എം)' സി പി ഐ, എല്‍ ജെഡി അടക്കമുള്ള വ്യവസ്ഥാപിത പാര്‍ട്ടികളില്‍ നിന്നും മനം മടുത്ത നിരവധി പ്രവര്‍ത്തകരും കുടുംബങ്ങളും ആര്‍.എം.പി.ഐ യുടെ ചെങ്കൊടിത്തണലിലേക്ക് കടന്നു വന്നിരിക്കുന്നു. പ്രിയപ്പെട്ട സഖാക്കളേ, നാം മുന്നോട്ട് കുതിക്കുക തന്നെയാണ്. കെ കെ രമ എംല്‍എ ഫെയസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ആര്‍ എം പി യിലേക്ക് വന്നര്‍ക്ക് സ്വീകരണം നല്‍കി


വടകര: സി പി ഐ (എം)' സി പി ഐ, എല്‍ ജെഡി എന്നീ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് ആര്‍ എം പി യോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച 21 കുടുംബങ്ങള്‍ക്ക് ടി.പി ഭവനില്‍ സ്വീകരണം നല്‍കി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വന്നവരെ ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു രക്തഹാരം നല്‍കി സ്വീകരിച്ചു. കെ.കെ രമ എം.എല്‍.എ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി പതാക കൈമാറി.കുളങ്ങരചന്ദ്രന്‍, ടി.കെ സിബി,കെ.കെ സദാശിവന്‍ എന്നിവര്‍ സംസാരിച്ചു.

RMP proving strength; KK Rema MLA greets activists

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

May 9, 2025 10:20 AM

സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് വടകരയിൽ സ്വീകരണം...

Read More >>
Top Stories










Entertainment News