ചോറോട് : ( vatakaranews.in ) ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് തൊഴിലുറപ്പ് ഗ്രാമസഭ ചേർന്നു.ആക്ഷൻ പ്ലാൻ തയ്യാറാക്കൽ, പദ്ധതികളുടെ വിലയിരുത്തൽ, നിലവിലുള്ള പ്രവൃത്തി പുരോഗതി എന്നിവ ചർച്ച ചെയ്തു.


മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്ത ഗ്രാമസഭയിൽ പഞ്ചായത്ത് മെമ്പർ പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി നിഷ എൻ തയ്യിൽ ഉന്നത വിജയികൾക്ക് ഉപഹാരം നൽകി.
അക്രഡിറ്റഡ് എ.ഇ അശ്വിൻ മനോഹർ, മേറ്റ് മാരായ മോളി എം.ടി.കെ ,ബീജ എന്നിവർ സംസാരിച്ചു.
#Actionplan #Gramsabha #joined #Chorodu