മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവിൽ നിർമിച്ച കുന്നത്തുകര ലക്ഷംവീട് കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം പട്ടികജാതി, പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. കെ.പി കുഞ്ഞമ്മകുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി റീന, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശ്രീലത, മണിയൂർ പഞ്ചായത്ത് അംഗം ജിഷ കുടത്തിൽ എന്നിവർ സംസാരിച്ചു.


ഓവർസിയർ അഞ്ജലി റിപ്പോർട്ട് അവതരിപ്പിച്ചു മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്റഫ് സ്വാഗതവും എം.എം ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. കുന്നത്തുകര ലക്ഷം വീട് ഭാഗത്തെയും പരിസര പ്രദേശങ്ങളിലെയും 40 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതാണ് കുടിവെള്ളപദ്ധതി
Kunnathukara Lakshamveedu drinking water project inaugarated