തിരുവള്ളൂർ: 'ഓണം മാമാങ്കം' 1983 മുതൽ 1994 വരെയുള്ള ബാച്ചുകളിലെ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുകൂടി ഓണാഘോഷം സംഘടിപ്പിച്ചു.


സഹപാഠികളുടേയും അദ്ധ്യാപകരുടേയും കൂടിച്ചേരൽ നൽകിയ സന്തോഷത്തിൻ്റെയും സൗഹൃദയം പുതുക്കലിൻ്റെയും ഓണാഘോഷമായിരുന്നു.
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ അജിത്ത് സ്വാഗതവും ശൈലേന്ദ്രൻ അധ്യക്ഷതയും വഹിച്ചു. പരിപാടി ടി. പി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
എൻ. ആർ നാരായണൻ മാസ്റ്റർ, സജീവൻ മാസ്റ്റർ, നാണു മാസ്റ്റര്‍, വിനീത, ശ്രീലത, റെയ്ഹാനത്ത് , ശ്രീജിത്ത് തോടന്നുര്‍ എന്നിവർ ആശംസയർപ്പിച്ചു. ചടങ്ങിന് സുമോദ് നന്ദി രേഖപ്പെടുത്തി. ഉന്നത വിജയികളെ അനുമോദിച്ചു.
തുടർന്ന് ഓണസദ്യയും മറ്റുകലാ പരിപാടികളും അരങ്ങേറി. കുരുത്തോലയില്‍ അലങ്കാരങ്ങള്‍ തീര്‍ക്കുന്ന കലാകാരനായ രാജേഷിനെ ആദരിച്ചു.
#Onam #Mamangam #Alumni #Tiruvallur #EastUPSchool #celebrate #renewing #friendship