May 10, 2025 11:01 AM

വടകര: (vatakara.truevisionnews.com) നിയുക്ത കെ പി സി സി പ്രസിഡണ്ട് ജോസഫ് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ വസതിയിൽ എത്തി. രാത്രി എട്ട് മണിയോടെയാണ് സന്ദർശനം. കെ പി സി സി പ്രസിഡണ്ട് എന്ന നിലയിൽ എല്ലാ തലത്തിലും സഹകരണം തേടിയാണ് എത്തിയത്. പ്രസിഡണ്ട് പദവി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ്സിന്റെയും യു.ഡി എഫ് നേതാക്കളെയും കാണുന്നതിന്റെ തുടർച്ചയായിട്ടാണ് സന്ദർശനം.

ജില്ലയിൽ കോൺഗ്രസ്സിനെയും യു.ഡി എഫിനെ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ ശ്രമിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. എല്ലാ വിധ സഹകരണവും നൽക്കുമെന്ന് മുല്ലപ്പള്ളിയും പറഞ്ഞു.

നിയുക്ത വർക്കിങ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം പി, ഡി സി സി പ്രസിഡണ്ട് കെ പ്രവീൺ കുമാർ ,മുൻ എം എൽ എ പാറക്കൽ അബ്ദുള്ള , കെപിസിസി അംഗംഅഡ്വ ഐ മൂസ, ഡി സി സി സെക്രട്ടറി ബാബു ഒഞ്ചിയം മുന്നണി നേതാക്കളായ കോട്ടയിൽ രാധ കൃഷ്ണൻ പറമ്പത്ത്, പി ബാബുരാജ്, യു എ റഹീം,, പ്രദീപ്. ചോമ്പാല ,ബബിത്ത് ടി പി, കെ പി വിജയൻ ,കെ അൻവർ ഹാജി, വി.കെ അനിൽകുമാർ , കെ പി രവിന്ദ്രൻ , ഫിറോസ് കാളാണ്ടി എന്നിവരുമുണ്ടായിരുന്നു. നേരത്തെ നിയുക്ത കെ പി സി സി വർക്കിങ് പ്രസിഡണ്ട് എ പി അനിൽകുമാർ മുല്ലപ്പള്ളിയെ സന്ദർശിച്ചിരുന്നു

KPCCC President elect Sunny Joseph visited Mullappallyramachandran

Next TV

Top Stories










News Roundup






Entertainment News