തിരുവള്ളൂർ: കഴിഞ്ഞ അഞ്ചുവർഷമായി പക്ഷപാതം വന്ന് കിടപ്പിലായിരുന്ന ഗൃഹനാഥന്റെ വീടിനു നേരെ ആക്രമണം. ചാനിയം കടവ് സൗമ്യത മെമ്മോറിയൽ യുപി സ്കൂളിന് സമീപം കുരുടിപ്പുറത്ത് വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.


ബുധനാഴ്ച രാത്രിയോടെയാണ് അക്രമകാരികൾ വീടിലെ കോണിപ്പടികൾ തകർത്തത്. വീട്ടുവളപ്പിൽ നട്ടുവളർത്തിയ തെങ്ങിൻതൈകൾ, മാവിൻ തൈകൾ, പ്ലാവിൻ തൈകൾ, കൈതച്ചക്കകൾ തുടങ്ങിയവയും നശിപ്പിച്ചു.
സ്റ്റെപ്പ് തകർത്തെടുത്ത കല്ലുകളും വീട്ടുവളപ്പിൽ നിന്ന് പിഴുതെടുത്ത തൈകളും തൊട്ടടുത്ത പറമ്പിൽ കൊണ്ടിട്ടിട്ടുണ്ട്. ഒരു സംഘം ആളുകൾ ആസൂത്രിതമായാണ് ഇത് ചെയ്തതെന്ന് വ്യക്തമാണ്.
വടകര പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. വൃദ്ധ ദമ്പതികളായ നാരായണനും ഭാര്യയും തനിച്ച് താമസികുന്ന വീട്ടിൽ അസമയത്ത് വാതിലിനു മുട്ടി ഭയപ്പെടുത്തുന്നത് പതിവാണ്.
#Unleashing #antisocials #Attack #house #inpatient