അഴിയൂരില്‍ റോഡില്‍ മലിനജലം ഒഴുകിയ ക്വാട്ടേഴ്‌സ് ഉടമയ്ക്ക് പിഴ ചുമത്തി

അഴിയൂരില്‍ റോഡില്‍ മലിനജലം  ഒഴുകിയ ക്വാട്ടേഴ്‌സ് ഉടമയ്ക്ക് പിഴ ചുമത്തി
Dec 4, 2021 12:05 PM | By Rijil

അഴിയൂര്‍: അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ കോവുക്കല്‍ പ്രദേശത്ത് വാടകക്ക് താമസിക്കാന്‍ നല്‍കിയ വീട്ടില്‍നിന്ന് മലിനജലം പൊതു റോഡിലേക്ക് ഒഴുക്കി വിട്ടതിന് കെട്ടിട ഉടമസ്ഥന്  തൈക്കണ്ടി ഷംസുദ്ദീന്സെ ക്രട്ടറി 10000 രൂപ പിഴ ചുമത്തി. നിലവില്‍ താമസിക്കുന്ന വാടകക്കാരി ഒരാഴ്ചക്കകം കോട്ടേഴ്‌സില്‍ നിന്ന് താമസം മാറ്റുവാന്‍ താമസക്കാര്‍ക്കും നോട്ടീസ് നല്‍കി.

ഉടമസ്ഥന്‍ വിദേശത്ത് ആയതിനാല്‍ നോട്ടീസ് ഉടമസ്ഥന്റെ ഭാര്യയ്ക്ക് മുക്കാളിയില്‍ വീട്ടില്‍ നേരിട്ട് നല്‍കി.വലിയ രീതിയില്‍ മലിനജലം റോഡിലേക്ക് ഒഴുക്കിവിടുന്നു എന്ന് നാട്ടുകാരുടെ പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് നേരിട്ട് പരിശോധന നടത്തിയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം തൊട്ടടുത്ത ക്വാട്ടേഴ്‌സില്‍ നിന്നും മലിനജലം ഒഴുക്കി വിട്ടത് സംബന്ധിച്ച് വാര്‍ഡ് മെമ്പര്‍ ഫിറോസ് കാളാണ്ടി ബ്ലോക്ക് മെമ്പര്‍ വി പി ബിന്ദു എന്നിവരുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് ഉടമസ്ഥനെ കൊണ്ട് ടാങ്ക് അറ്റകുറ്റപ്പണി നടത്തി പ്രശ്‌നം അവസാനിപ്പിച്ചിരുന്നു.

തുടര്‍ന്നും റോഡില്‍ മലിനജലം കണ്ടതിനെത്തുടര്‍ന്ന് ജെസിബി വെച്ച് കുഴിച്ചപ്പോഴാണ് മറ്റൊരു വീട്ടില്‍ നിന്നും വലിയ തോതില്‍ മലിനജലം പുറത്തേക്ക് ഒഴുകുന്നതായി കണ്ടെത്തിയതും ഉടനെ തന്നെ നടപടി സ്വീകരിക്കുകയും ചെയ്തത്. ഒരാഴ്ചക്കകം ടാങ്ക് പുതുതായി നിര്‍മ്മിച്ച് പ്രശ്‌നം പൂര്‍ണമായും പരിഹരിച്ചില്ലെങ്കില്‍ ക്വട്ടേഴ്‌സ് പൂട്ടി സീല്‍ പതിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫീല്‍ഡ് പരിശോധനയ്ക്ക് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ്, ഉദ്യോഗസ്ഥന്‍മാരായ നിഖില്‍ കാളിയത്ത് , സിഎച്ച് മുജീബ് റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

The owner of the quarters was fined for dumping sewage on the road in Azhiyur

Next TV

Related Stories
#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

Apr 26, 2024 07:27 PM

#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവർത്തന മികവിനുള്ള അംഗീകാരമായാണ് വളണ്ടിയർമാർക്ക് ഈ വർഷവും അവസരം...

Read More >>
#voting|ടോക്കൺ നൽകി ; വടകര  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:32 PM

#voting|ടോക്കൺ നൽകി ; വടകര മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന...

Read More >>
#voting|വോട്ടിംഗ് സമയം അവസാനിച്ചിട്ടും താലൂക്കിൽ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ

Apr 26, 2024 05:51 PM

#voting|വോട്ടിംഗ് സമയം അവസാനിച്ചിട്ടും താലൂക്കിൽ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ

5.55 ന് ക്യൂവിൽ നിക്കുന്നവർക്കെല്ലാം ടോക്കൺ നൽകി...

Read More >>
#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

Apr 26, 2024 05:16 PM

#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ...

Read More >>
#kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

Apr 26, 2024 03:21 PM

#kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്നും രമ...

Read More >>
#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി

Apr 26, 2024 11:54 AM

#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് പ്രകടനത്തിലുടനീളം മോദി രാഹുൽ ഗാന്ധിക്കെതിരെ മാത്രമാണ് രൂക്ഷ വിമർശനം...

Read More >>
Top Stories