തിരുവള്ളൂർ : തിരുവള്ളൂരിലെ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയ ടി.വി. മൂസ വിട വാങ്ങി.


ഇസ്ലാം മത വിശ്വാസവും അനുഷ്ടാനങ്ങളും മുറുകെ പിടിച്ചു ജീവിക്കുമ്പോഴും കമ്യൂണിസ്റ്റ് ആശയവും കമ്യൂണിസ്റ്റ് പാർട്ടി പ്രവത്തനവും തന്റെ ജീവിതത്തോടപ്പം ചേർത്ത് പിടിച്ച് മുന്നോട്ട് പോയി.
ടി.വി. മൂസ്സ മൗലവിയിൽ നിന്നും ടി.വി. മൂസ്സക്കായിലേക്കുള്ള പ്രയാണം കൗതകത്തോടും അഭിമാനത്തോടും കൂടിയാണ് എല്ലാവരും നോക്കി കണ്ടത്.
പരന്ന വായനയും സൈദ്ധാന്തികമായ കാഴ്ചപ്പാടും തന്നിലെ കമ്യൂണിറ്റ് കാരനെ രൂപപ്പെടുത്തുകയായിരുന്നു. താൻ എത്തിചേരുന്ന ഇടങ്ങളെല്ലാം രാഷ്ട്രീയ ചർച്ചകളുടെയും സംവാദങ്ങളുടെയും വേദികളാക്കി മാറ്റി.
സ്നേഹാർദ്രമായ പെരുമാറ്റത്തിലൂടെ എല്ലാവർക്കും പ്രിയങ്കരനായി മാറാൻ കഴിഞ്ഞു. സി.പി.ഐ.എം ബാവുപ്പാറ ബ്രാഞ്ച് അംഗമാണ്.
#Communist #leader #Tiruvallur #TVMoosa #passedaway