ഓർക്കാട്ടേരി : അധ്യാപക ദിനത്തില്‍ ദീർഘകാലം ഓർക്കാട്ടേരി കെ കെ എം ജി വി എച്ച് എസ് എസ് സ്കൂളിൽ അധ്യാപകനായും ഓർക്കാട്ടേരി എം എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച കെ ടി കുഞ്ഞിരാമൻ മാസ്റ്ററെ എം എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആദരിച്ചു.


പ്രിൻസിപ്പാൾ ഇ പി ഹംസ പൊന്നാട അണിയിക്കുകയും സ്കൂൾ പ്രസിഡന്റ് ഹൈദ്രോസ് തുറാബ് തങ്ങളും, സെക്രട്ടറി എ കെ ബീരാൻ ഹാജിയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
സുമ ടീച്ചർ, നിഷ ടീച്ചർ, രജനി ടീച്ചർ, മുഹ്സിൻ മാസ്റ്റർ, പ്രഷീദ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂളിന്റെ വിവിധ മേഖലയിലെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
#teachersday #celebration #orkateri #ktkunjikannan